SignIn
Kerala Kaumudi Online
Monday, 22 July 2024 7.49 AM IST

ഫ്രഞ്ച്ഫ്രൈസ് കറുമുറെ കഴിക്കാം, ഒരൊറ്റ സാധനമുണ്ടെങ്കിൽ വീട്ടിൽ സിംപിളായി തയ്യാറാക്കാം

food

ഫ്രഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. കടകളിൽ നിന്നും ബെർഗറും കെഎഫ്സിയുമൊക്കെ വാങ്ങുമ്പോൾ അവയോടൊപ്പം ഫ്രഞ്ച് ഫ്രൈസും കിട്ടാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്. മിക്കവരും വീടുകളിൽ തന്നെ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കുകയാണ് പതിവ്. പക്ഷെ അവയ്ക്ക് കടയിൽ നിന്നും വാങ്ങുന്നതിനെക്കാൾ രുചിയുളള കിട്ടണമെന്നില്ല. മാത്രമല്ല വിഭവത്തിന്റെ ചൂട് പോയികഴിഞ്ഞാൽ മയം പോകാനും സാദ്ധ്യതയുണ്ട്.എന്നാൽ ഇനിമുതൽ ചൂട് പോയാലും കറുമുറെ കഴിക്കാൻ സാധിക്കുന്ന ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.

ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കാനായി നല്ല വലിപ്പത്തിലുളള ഉരുളക്കിഴങ്ങുകളാണ് ഉത്തമം. ആദ്യമായി ഉരുളക്കിഴങ്ങ് നന്നായി വൃത്തിയാക്കിയെടുക്കുക. അതിനുശേഷം നിങ്ങൾക്ക് അനുയോജ്യമായ വലിപ്പത്തിലും കനത്തിലും ഉരുളക്കിഴക്ക് മുറിച്ചെടുക്കുക. കഷണങ്ങളാക്കിവച്ചിരിക്കുന്ന ഉരുളക്കിഴങ്ങിനെ തണുത്ത വെളളത്തിൽ കഴുകിയെടുക്കുക. ശേഷം ഐസിട്ട വെളളത്തിൽ ഉരുളക്കിഴങ്ങ് കഷണങ്ങളെ കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും മുക്കിവയ്ക്കുക.

അടുത്തതായി വൃത്തിയാക്കിവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷണങ്ങളെ പാകം ചെയ്തെടുക്കേണ്ടതുണ്ട്. ഇതിനായി ഒരു പാത്രത്തിൽ ഒരു കപ്പ് വെളളമെടുത്ത് ചൂടാക്കുക. വെളളം തിളച്ച് തുടങ്ങുമ്പോൾ ഉരുളക്കിഴങ്ങ് ഇട്ടുകൊടുക്കുക. ശേഷം അഞ്ച് മിനിട്ട് സമയം അത് പാകം ചെയ്തെടുക്കുക. ചൂടുവെളളത്തിൽ നിന്നും കഷണങ്ങൾ കോരിമാറ്റുക. ശേഷം കഷണങ്ങളിൽ നിന്നും പൂ‌ർണമായും ജലാംശം നീക്കം ചെയ്യണം. അവയെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് ഒരു ടേബിൾ സ്‌പൂൺ കോൺഫ്ലളവർ ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ഉരുളക്കിഴങ്ങ് കഷണങ്ങളെ പൊരിച്ചെടുക്കുക.

പൊരിക്കുന്നതിന് സൺഫ്ളവർ ഓയിലാണ് നല്ലത്. അധികം നിറം മാറാതെയാണ് ഉരുളക്കിഴങ്ങ് പൊരിച്ചെടുക്കേണ്ടത്. ഇങ്ങനെ ചെയ്ത ഉരുളക്കിഴങ്ങിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ചൂട് പോയതിനുശേഷം വീണ്ടും ഉരുളക്കിഴങ്ങിനെ പൊരിച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ കടയിൽ നിന്നുവാങ്ങുന്ന തരത്തിലുളള ഫ്രഞ്ച് ഫ്രൈസ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD, RECIPE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.