
മുഹമ്മ: എസ്.എൽപുരം ശക്തിപുരം വിശ്വാസസമിതിയുടെ ക്ഷേമ പദ്ധതി കാരുണ്യം ഉദ്ഘാടനം മുതിർന്ന അംഗം എം.എൻ.സുകുമാരൻ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്നമാർക്ക് വാങ്ങിയവർക്കുള്ള ടി.ടി.ബാബു മെമ്മോറിയൽ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. സ്കോളർഷിപ്പ് നൽകൽ, പ്രതിഭകളെആദരിക്കൽ, ചികിത്സാസഹായ വിതരണം എന്നിവയും നടന്നു. കൂടുതൽ ക്ഷേമപദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കാൻ തീരുമാനിച്ചു. വിശ്വാസസമിതി പ്രസിഡന്റ് ടി.മധു തത്തനാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.ജയൻ പൊക്കത്ത്, സെക്രട്ടറി വി.ആർ. രാഹുൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |