SignIn
Kerala Kaumudi Online
Tuesday, 23 July 2024 5.45 AM IST

ഇനി അടുക്കളയിലെ ഗ്യാസ് വേഗം തീരില്ല, ചെയ്യേണ്ടത് ഇത്രമാത്രം

my-home

ഗ്യാസ് സിലിണ്ടര്‍ ഇല്ലാത്ത അടുക്കളയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. തീവില കൊടുത്ത് വാങ്ങുന്ന സിലിണ്ടര്‍ പക്ഷേ വളരെ പെട്ടെന്ന് കാലിയാകുന്നുവെന്ന പരാതിയുണ്ട് വീട്ടമ്മമാര്‍ക്ക്. എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഗ്യാസ് സിലിണ്ടര്‍ കുറച്ച് കൂടി അധികം ഉപയോഗിക്കാന്‍ കഴിയും. അതിനായി പ്രയോഗിക്കേണ്ടത് വെറും സിമ്പിളായ ഒരു ട്രിക്ക് മാത്രമാണ്. കരുതലോടെ ഉപയോഗിക്കാത്തതാണ് ഗ്യാസ് സിലിണ്ടര്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയാതെ പെട്ടെന്ന് കാലിയാകുന്നതിന് പിന്നിലെന്നത് പലര്‍ക്കും അറിയില്ല.

പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രം വളരെ പ്രധാനമാണ്. സ്റ്റൗവിന്റെ ബര്‍ണറിന്റെ മുഴുവന്‍ നാളവും മൂടുന്ന രീതിയിലുള്ള പാത്രം വേണം ഉപയോഗിക്കാന്‍. പാത്രത്തിന്റെ മുഴുവന്‍ ഭാഗത്തും തീ എത്തുന്നില്ലെങ്കില്‍ അത് ഗ്യാസ് പെട്ടെന്ന് തീരുന്നതിന് കാരണമാകും. അതോടൊപ്പെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അടുപ്പിലെ തീയുടെ അളവ്. ഒരിക്കലും തീ പരമാവധി കൂട്ടി വയ്ക്കാതിരിക്കുന്നതാണ് നല്ലത്. തീ കൂട്ടി വയ്ക്കുന്നത് പെട്ടെന്ന് ഗ്യാസ് തീരുന്നതിനുള്ള ഒരു കാരണമാണ്.

ഗ്യാസിലെ തീ കത്തുന്നത് നീല നിറത്തിലാണോയെന്നും ഉറപ്പുവരുത്തണം. തീ കത്തുന്നത് നീല നിറത്തിലല്ലെങ്കില്‍ ഗ്യാസ് പാഴായി പോകുന്നുവെന്നാണ് അര്‍ത്ഥം. തീയുടെ നിറം മഞ്ഞ, ചുവപ്പ്, ഓരഞ്ച് എന്നിവയില്‍ ഏതെങ്കിലുമാണെങ്കില്‍ ബര്‍ണര്‍ വൃത്തിയാക്കണം, വെള്ളത്തില്‍ കുതിര്‍ത്ത് വച്ച് വൃത്തിയാക്കുന്നതാണ് ഉത്തമം. എന്നിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ബര്‍ണര്‍ മാറ്റുന്നതാണ് നല്ലത്. അതോടൊപ്പം തന്നെ ഗ്യാസ് പൈപ്പ് പഴയതാണെങ്കില്‍ അത് മാറ്റുന്നതും പരിഗണിക്കാവുന്നതാണ്.

പച്ചക്കറിയായാലും മാംസമായാലും പാകം ചെയ്യാന്‍ ചെറിയ കഷ്ണങ്ങളാക്കി ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗ്യാസ് ഉപയോഗം കുറയ്ക്കുകയും ഒപ്പം ഭക്ഷണത്തിന് സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗ്യാസ് ഉപയോഗം നിയന്ത്രിക്കാനും ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാകുകയും ചെയ്യും. പ്രഷര്‍ കുക്കറിലെ പാചകവും ഗ്യാസ് ലാഭിക്കാന്‍ സഹായിക്കും. ഒപ്പം അമിതമായി വെള്ളം ഒഴിച്ച് ഒരുപാട് നേരം പാകം ചെയ്യുന്നത് ഒഴിവാക്കുന്നതും പരീക്ഷിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.