SignIn
Kerala Kaumudi Online
Wednesday, 24 July 2024 11.42 AM IST

കാൽ തൊട്ട് അനുഗ്രഹം വിവാഹത്തിനെന്ന് സുരേഷ് ഗോപി, ആഹ്ളാദ നിമിഷത്തിൽ ശ്രീവിദ്യ

sreevidhya

നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ നേരിട്ട് വിവാഹം ക്ഷണിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി ശ്രീവിദ്യ മുല്ലചേരി.

പ്രതിശ്രുത വരനും സംവിധായകനുമായ രാഹുൽ രാമചന്ദ്രനൊപ്പമാണ് ശ്രീവിദ്യ സുരേഷ്ഗോപിയെ നേരിട്ടു കണ്ട് വിവാഹം ക്ഷണിച്ചത്. ആദ്യത്തെ കല്യാണക്കുറി സുരേഷ്ഗോപിക്ക് നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശ്രീവിദ്യ. തൃശൂരിലെ വസതിയിൽ എത്തിയാണ് ഇരുവരും സുരേഷ് ഗോപിയെ ക്ഷണിച്ചത്. കല്യാണക്കുറി ആദ്യം സുരേഷ് ഗോപിക്ക് കൊടുത്തുകൊണ്ട് അനുഗ്രഹം വാങ്ങണമെന്നത് തങ്ങളുടെ വലിയ ആഗ്രഹമായിരുന്നുവെന്ന് യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ശ്രീവിദ്യയും രാഹുലും പറഞ്ഞു. കോടിയും വെറ്റിലയും പാക്കും ഉൾപ്പെടുന്ന തട്ട് ഇരുവരും ചേർന്ന് സുരേഷ്ഗോപിക്ക് കൈമാറി. സുരേഷ്‌ഗോപിയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അത് കല്യാണത്തിന് മതിയെന്ന് സുരേഷ് ഗോപി പറഞ്ഞുവെന്നും ശ്രീവിദ്യ പറഞ്ഞു. ഇതോടെ അങ്ങനെ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ശ്രീവിദ്യ പറഞ്ഞു. സുരേഷ് ഗോപിക്ക് ഒപ്പം ഇരുവരും ഭക്ഷണം കഴിക്കുകുയം ചെയ്തു. സെപ്തംബർ 8ന് എറണാകുളത്തു വച്ചാണ് ശ്രീവിദ്യയും രാഹുലും വിവാഹിതരാവുന്നത്. കനകരാജ്യം ആണ് ശ്രീവിദ്യയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. 2019ൽ പുറത്തിറങ്ങിയ ജീം ബൂം ബാ ആണ് രാഹുലിന്റെ ആദ്യ സംവിധാന സംരംഭം. പുതിയ സിനിമയുടെ ജോലിയിലാണ് രാഹുൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.