ശിവഗിരി : ഗുരുദേവ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാദിന മഹോത്സവം ഗുരുമന്ദിരങ്ങളിലെ പ്രതിഷ്ഠാ വാർഷികം, കുട്ടികളുടെയും മുതിർന്നവരുടെയും ജന്മദിനം മരണാനന്തര ദിനങ്ങൾ എന്നിവയ്ക്കായി ശിവഗിരിയിൽ മഹാഗുരുപൂജ നടത്താം. ശാരദാമഠം, മഹാസമാധി സ്ഥാനം എന്നിവ അടക്കമുള്ള പുണ്യ സ്ഥലങ്ങളിൽ പൂജയും ഗുരുപൂജയും സമാരാധനയും ഉച്ചയ്ക്ക് അന്നദാനവും നടത്തുന്ന സമ്പ്രദായമാണ് മഹാഗുരുപൂജ. കുട്ടികളുടെ ചോറൂണ്, വിദ്യാരംഭം, വിവാഹ നിശ്ചയം, വിവാഹം, ഉപരിപഠനം ഉദ്യോഗലബ്ധി,വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെ സ്ഥാപനങ്ങളുടെ തുടക്കം, വാർഷികം എന്നീ വേളകളിലും മഹാഗുരുപൂജ നടത്താവുന്നതാണ്. വിവരങ്ങൾക്ക് പി.ആർ.ഒ. ശിവഗിരി മഠം 9447551499.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |