SignIn
Kerala Kaumudi Online
Monday, 02 September 2024 3.32 PM IST

ആഫ്രിക്കൻ മലയാളീസ്

Increase Font Size Decrease Font Size Print Page
african-malayali

ബ്രേ​ക്ഫാ​സ്റ്റി​ന് ​ചൂ​ടോ​ടെ​ ​ഇ​ഡ​ലി​യും​ ​സാ​മ്പാ​റും​ ​വ​ട​യും​ ​അ​ക​ത്താ​ക്കു​മ്പോ​ൾ,​​​ ​ആ​ ​ '​അ​ടു​ക്ക​ള​ ​ലൊ​ക്കേ​ഷ​ൻ​"​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​മാ​യ​ ​ഉ​ഗാ​ണ്ട​യി​ൽ,​ ​വി​ക്ടോ​റി​യ​ ​ത​ടാ​ക​തീ​ര​ത്താ​ണെ​ന്ന് ​വി​ശ്വ​സി​ക്കാ​ൻ​ ​പ്ര​യാ​സം​!​ ​ഉ​ച്ച​യ്ക്ക് ​ഊ​ണി​ന് ​സാ​മ്പാ​റും​ ​അ​വി​യ​ലും​ ​മാ​ങ്ങ​യി​ട്ട​ ​മീ​ൻ​ക​റി​യും.​ ​ഇ​നി​ ​പു​റ​ത്തേ​ക്കി​റ​ങ്ങി​യാ​ലോ​!​ ​ചെ​മ്മ​ൺ​ ​പാ​ത​യ്ക്കി​രു​വ​ശ​വും​ ​വാ​ഴ​ത്തോ​ട്ട​ങ്ങ​ൾ,​ ​ചേ​മ്പും​ ​ചേ​ന​യും​ ​കാ​ച്ചി​ലും​ ​വി​ള​യു​ന്ന​ ​പ​റ​മ്പു​ക​ൾ,​ ​കാ​രി​യും​ ​വ​രാ​ലും​ ​തി​മി​ർ​ക്കു​ന്ന​ ​ഇ​ട​ത്തോ​ടു​ക​ൾ,​ ​ന​ട​വ​ര​മ്പു​ക​ളി​ലെ​ ​കൊ​ക്കു​ക​ൾ....​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ ​മു​മ്പേ​ ​ഉ​ഗാ​ണ്ട​യി​ലേ​ക്കും​ ​അ​യ​ല​ത്തെ​ ​കെ​നി​യ​യി​ലേ​ക്കും​ ​ജീ​വി​തം​ ​തേ​ടി​പ്പോ​യി​ ​അ​വി​ടെ​ ​കു​ടി​പാ​ർ​പ്പാ​യ​ ​മ​ല​യാ​ളി​ക​ൾ​ ​സൃ​ഷ്ടി​ച്ച​താ​ണ് ​വി​ക്ടോ​റി​യ​ ​ത​ടാ​ക​ ​തീ​ര​ത്തെ​ ​കേ​ര​ളീ​യ​ ​ഗ്രാ​മ​ങ്ങ​ളും​ ​ത​നി​ ​നാ​ട​ൻ​ ​രു​ചി​ക​ളും!
സ്വ​ന്തം​ ​ആ​വ​ശ്യ​ത്തി​ന് ​പാ​ച​കം​ചെ​യ്തെ​ടു​ത്ത് ​രു​ചി​യോ​ടെ​ ​ഭ​ക്ഷി​ച്ച​ ​'​കേ​ര​ള​ ​മീ​ൽ​സ്"​ ​ഇ​തി​നി​ടെ​ ​ആ​ഫ്രി​ക്ക​ക്കാ​ർ​ക്കു​ ​കൂ​ടി​ ​മ​ല​യാ​ളി​ ​പ​ഠി​പ്പി​ച്ചും​ ​കൊ​ടു​ത്തു​!​ ​അ​ങ്ങ​നെ​യി​പ്പോ​ൾ​ ​ഇ​ഡ​ലി​യും​ ​സാ​മ്പാ​റും​ ​മാ​ത്ര​മ​ല്ല,​​​ ​ദോ​ശ​യും​ ​പാ​ല​പ്പ​വും​ ​ഊ​ണി​ന് ​എ​രി​ശേ​രി​യും​ ​മ​റ്റും​ ​ആ​ഫ്രി​ക്ക​യി​ലും​ ​ഹി​റ്റ് ​ടേ​സ്റ്റ്!​ ​'​കൊ​ല്ലം​ ​ക​ണ്ട​വ​ന് ​ഇ​ല്ലം​ ​വേ​ണ്ടെ​ന്ന​"​ ​മ​ല​യാ​ളി​ച്ചൊ​ല്ലു​ ​പോ​ലെ​യാ​ണ​ത്രേ,​​​ ​'​നൈ​ൽ​ ​ന​ദി​യി​ലെ​ ​വെ​ള്ളം​ ​ഒ​രി​ക്ക​ൽ​ ​കു​ടി​ച്ചാ​ൽ​ ​അ​വി​ടം​വി​ട്ടു​ ​പോ​രി​ല്ലെ​ന്ന​"​ ​ആ​ഫ്രി​ക്ക​ൻ​ ​ചൊ​ല്ല്!​ ​ആ​ ​ചൊ​ല്ലി​ലും​ ​പ​തി​രി​ല്ലെ​ന്ന് ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ​വി​ക്ടോ​റി​യ​ ​ത​ടാ​ക​തീ​ര​ത്തെ​ ​മ​ല​യാ​ളി​ ​സ​മൂ​ഹം.


നൈ​ൽ​പെ​ർ​ച്ചി​ന്
നൂ​റു​കോ​ടി​ ​ന​ന്ദി

ആ​ഫ്രി​ക്ക​ൻ​ ​തീ​ര​ത്ത് ​ത​ങ്ങ​ളു​ടെ​ ​ജീ​വി​തം​ ​പി​ടി​ച്ചു​നി​റു​ത്തു​ന്ന​തി​ന് ​അ​വി​ട​ത്തെ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​മ​ല​യാ​ളി​ക​ൾ​ ​ന​ന്ദി​ ​പ​റ​യു​ന്ന​ത് ​'​നൈ​ൽ​പെ​ർ​ച്ചി​"​നോ​ടാ​ണ്.​ ​'​അ​താ​ര​പ്പാ​"​ ​എ​ന്ന് ​അ​മ്പ​ര​ക്കേ​ണ്ട​-​ ​ഒ​രു​ ​യ​മ​ണ്ട​ൻ​ ​മ​ത്സ്യ​മാ​ണ് ​ക​ഥാ​നാ​യ​ക​ൻ.​ ​കേ​ര​ള​തീ​ര​ത്തെ​ ​കാ​ളാ​ഞ്ചി​ ​മ​ത്സ്യ​ത്തി​ന്റെ​ ​ആ​ഫ്രി​ക്ക​ൻ​ ​അ​പ​ര​നാ​യ​ ​നൈ​ൽ​പെ​ർ​ച്ചി​നെ​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ലെ​ ​ഉ​ൾ​പ്പെ​ടെ​ ​ചൂ​ട​ൻ​ ​രു​ചി​യ​ര​ങ്ങു​ക​ളി​ലെ​ത്തി​ച്ച് ​ഈ​ ​മ​ല​യാ​ളി​ക​ൾ​ ​സൃ​ഷ്ടി​ച്ച​ത് ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​ഒ​രു​ ​വി​ജ​യ​ ​വി​പ്ള​വം​ ​ത​ന്നെ.
ഗ​ൾ​ഫ് ​മേ​ഖ​ല​യി​ൽ​ ​ബ​റാ​മു​ണ്ടി​യെ​ന്നു​ ​വി​ളി​ക്കു​ന്ന​ ​നൈ​ൽ​പെ​ർ​ച്ച് ​കാ​ഴ്ച​യി​ൽ​ ​ഭീ​മ​നെ​ങ്കി​ലും​ ​രു​ചി​യി​ൽ​ ​കെ​ങ്കേ​മ​ൻ.​ ​അ​തു​കൊ​ണ്ട് ​ച​ട്ടി​യി​ൽ​ ​ഏ​തു​ ​രൂ​പ​ത്തി​ലെ​ത്തി​യാ​ലും​ ​കൈ​വ​യ്ക്കാ​ൻ​ ​സ​ക​ല​ ​നാ​ട്ടു​കാ​രു​മു​ണ്ടാ​കും.​ ​ജോ​ലി​തേ​ടി​ ​പ​ണ്ട് ​ഉ​ഗാ​ണ്ട​യി​ലെ​ത്തി​യ​ ​മ​ല​യാ​ളി​ക​ളി​ൽ​ ​ചി​ല​ർ​ ​സ്വ​ന്ത​മാ​യി​ ​മ​ത്സ്യ​ ​സം​സ്‌​ക​ര​ണ​ ​ഫാ​ക്ട​റി​ ​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ​ഉ​ഗാ​ണ്ട​യി​ലെ​ ​വി​ക്ടോ​റി​യ​ ​ത​ടാ​ക​ത്തി​ലെ​ ​ഈ​ ​'​വ​ര​ത്ത​ൻ​"​ ​മ​ത്സ്യം​ ​ലോ​ക​വി​പ​ണി​യി​ലേ​ക്ക് ​ജൈ​ത്ര​യാ​ത്ര​ ​തു​ട​ങ്ങി​യ​ത്.
പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ ​മു​മ്പ് ​വി​ക്ടോ​റി​യ​ ​ത​ടാ​ക​ത്തി​ൽ​ ​ആ​രോ​ ​നി​ക്ഷേ​പി​ച്ച​ ​നൈ​ൽ​പെ​ർ​ച്ചു​ക​ൾ​ ​അ​നു​കൂ​ല​ ​കാ​ലാ​വ​സ്ഥ​യി​ൽ​ ​പെ​രു​കു​ക​യാ​യി​രു​ന്നു.​ ​പ്ര​ജ​ന​ന​ത്തി​ലും​ ​വ​ലി​പ്പ​ത്തി​ലും​ ​രു​ചി​യി​ലും​ ​കാ​ളാ​ഞ്ചി​യെ​ ​ക​ട​ത്തി​വെ​ട്ടും,​ ​ഈ​ ​ആ​ഫ്രി​ക്ക​ൻ​ ​വ​ന്യ​താ​രം.​ ​നെ​യ് ​മു​റ്റി​യ​ ​ആ​ഫ്രി​ക്ക​ൻ​ ​മു​ഷി​യെ​ന്ന​ ​ക​ല​ക്ക​വെ​ള്ള​ത്തി​ലെ​ ​ഉ​രു​ള​ൻ​ ​അ​ര​സി​ക​നെ​ ​പോ​ലെ​യ​ല്ല,​ ​ഈ​ ​നെ​ടു​വ​രി​യ​ൻ​ ​ശു​ദ്ധ​ജ​ല​ ​മ​ത്സ്യം​-​ ​അ​തീ​വ​ ​രു​ചി​ക​രം.​ ​വ​റു​ക്കാ​നും​ ​വ​റ്റി​ക്കാ​നും​ ​വാ​ഴ​യി​ല​യി​ൽ​ ​പൊ​ള്ളി​ച്ചെ​ടു​ക്കാ​നു​മെ​ല്ലാം​ ​മു​ന്നി​ൽ.​ ​ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ​ ​തീ​ൻ​മേ​ശ​യി​ൽ​ ​നൈ​ൽ​പെ​ർ​ച്ചി​ന് ​സ്വീ​കാ​ര്യ​ത​ ​കി​ട്ടി​യ​തും​ ​അ​തു​കൊ​ണ്ടു​ത​ന്നെ.
പ്രാ​ദേ​ശി​ക​ ​മ​ത്സ്യ​സ​മ്പ​ത്തി​ന് ​നൈ​ൽ​പെ​ർ​ച്ച് ​വ​ലി​യ​ ​ഭീ​ഷ​ണി​യാ​യെ​ങ്കി​ലും​ ​രു​ചി​യ​റി​ഞ്ഞ​തോ​ടെ​ ​ആ​ഫ്രി​ക്ക​ക്കാ​രു​ടെ​ ​മ​ന​സു​ ​മാ​റി.​ ​ഉ​ഗാ​ണ്ട​ക്കാ​ർ​ക്കും​ ​ടാ​ൻ​സാ​നി​യ​ക്കാ​ർ​ക്കും​ ​ഇ​വ​ൻ​ ​അ​ങ്ങ​നെ​ ​ഇ​ഷ്ട​മ​ത്സ്യ​മാ​യി.​ ​രു​ചി​യും​ ​ഉ​റ​പ്പും​ ​ഉ​ള്ള​തി​നാ​ൽ​ ​നാ​ട​ൻ​ ​മീ​ൻ​ ​ക​റി​യി​ലും​ ​ബി​രി​യാ​ണി​യി​ലു​മെ​ല്ലാം​ ​ഇ​വ​ന്മാ​ർ​ ​ഇ​ടം​പി​ടി​ച്ചു.​ ​ഉ​ഗാ​ണ്ട,​ ​ടാ​ൻ​സാ​നി​യ,​ ​കെ​നി​യ​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ൾ​ ​തീ​ര​മാ​യു​ള്ള​ ​വി​ക്ടോ​റി​യ​ ​ത​ടാ​കം,​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​നീ​ളം​കൂ​ടി​യ​ ​നൈ​ൽ​ന​ദി​യു​ടെ​ ​പ്ര​ധാ​ന​ ​ജ​ല​സം​ഭ​ര​ണി​യാ​ണ്.​ ​ഈ​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ദേ​ശ​നാ​ണ്യം​ ​നേ​ടി​ക്കൊ​ടു​ക്കു​ന്ന​ ​മ​ത്സ്യ​മാ​ണ് ​നൈ​ൽ​ ​പെ​ർ​ച്ച്.


മീ​ൻ​പി​ടി​ക്കാ​നെ​ത്തി,​
വ്യ​വ​സാ​യി​ക​ളാ​യി

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ ​മു​മ്പ് ​ഇ​വി​ടെ​യെ​ത്തി​യ​ ​മ​ല​യാ​ളി​ക​ളി​ൽ​ ​പ​ല​രും​ ​മ​ത്സ്യ​സം​സ്‌​ക​ര​ണ​ ​മേ​ഖ​ല​യി​ൽ​ ​സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു.​ ​ചി​ല​ർ​ ​സം​രം​ഭ​ക​രും​ ​മ​റ്റു​ ​ചി​ല​ർ​ ​ജോ​ലി​ക്കാ​രു​മാ​യി.​ ​ആ​യി​ര​ത്തി​ലേ​റെ​ ​മ​ല​യാ​ളി​ക​ൾ​ ​ഈ​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ജോ​ലി​ചെ​യ്യു​ന്നു.​ ​മ​റ്റു​ ​സം​രം​ഭ​ങ്ങ​ളി​ലേ​ക്കു​ ​തി​രി​യാ​തെ​ ​അ​ന്നും​ ​ഇ​ന്നും​ ​ഈ​ ​രം​ഗ​ത്ത് ​ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ലെ​ ​അ​മ്പ​ല​പ്പു​ഴ​ ​സ്വ​ദേ​ശി​ ​സ​ജു​ ​ത​ങ്ക​പ്പ​ന് ​ഉ​ഗാ​ണ്ട​യി​ലെ​ ​എ​ന്റ​ബെ,​ ​ജി​ഞ്ച,​ ​അ​യ​ൽ​രാ​ജ്യ​മാ​യ​ ​ടാ​ൻ​സാ​നി​യ,​ ​യു.​എ.​ഇ​യി​ലെ​ ​അ​ജ്മാ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ഫാ​ക്ട​റി​ക​ളു​ണ്ട്.​ ​ന​ഷ്ട​ത്തി​ൽ​ ​മു​ങ്ങി​യ​ ​സ്വ​പ്‌​ന​ങ്ങ​ളെ​ ​വി​ക്ടോ​റി​യ​ൻ​ ​ത​ടാ​ക​തീ​ര​ത്ത് ​കു​ഴി​ച്ചു​മൂ​ടാ​തെ​ ​പി​ടി​ച്ചു​നി​ന്നാ​ണ് ​സ​ജു​ ​ഈ​ ​വി​ജ​യം​ ​നേ​ടി​യ​ത്.
കൊ​ച്ചി​യി​ലെ​ ​ഫി​ഷ​റീ​സ് ​സ​ർ​വ​ക​ലാ​ശാ​ല​യാ​യ​ ​കു​ഫോ​സി​ൽ​ ​നി​ന്ന് ​ബി​രു​ദം​ ​നേ​ടി,​ ​ചെ​ന്നൈ​യി​ലെ​ ​ഒ​രു​ ​ഹാ​ച്ച​റി​യി​ൽ​ ​ജോ​ലി​ചെ​യ്യു​മ്പോ​ഴാ​ണ് ​കു​ഫോ​സി​ൽ​ ​സീ​നി​യേ​ഴ്‌​സാ​യി​രു​ന്ന​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​സ​ജു​വി​നെ​ ​ഉ​ഗാ​ണ്ട​യി​ലേ​ക്കു​ ​ക്ഷ​ണി​ച്ച​ത്.​ 1998​-​ൽ​ ​ഒ​രു​ ​മ​ത്സ്യ​ ​സം​സ്ക​ര​ണ​ ​ഫാ​ക്ട​റി​യി​ൽ​ ​ജോ​ലി​ക്കാ​ര​നാ​യി​ ​അ​വി​ടെ​യെ​ത്തി.​ ​ര​ണ്ടു​വ​ർ​ഷം​ ​തി​ക​യും​മു​മ്പേ,​ ​ജോ​ലി​ചെ​യ്തി​രു​ന്ന​ ​ഫാ​ക്ട​റി​ ​ക​ത്തി​ന​ശി​ച്ച​തോ​ടെ​ ​പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ന് ​തു​ട​ക്ക​മാ​യി.പ​ല​രും​ ​നാ​ട്ടി​ലേ​ക്കു​ ​മ​ട​ങ്ങി​യെ​ങ്കി​ലും​ ​പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ ​ക​ണ്ടെ​ത്തി​യ​ ​സ​ത്യ​മു​ള്ള​ ​ജീ​വി​ത​തീ​ര​മാ​യി​രു​ന്നു​ ​അ​തെ​ന്ന് ​കാ​ലം​ ​തെ​ളി​യി​ച്ചു.
പ​ഠി​ച്ചെ​ടു​ത്ത​ ​വി​ദ്യ​യ്ക്ക് ​സ​ക​ല​ ​സ​മ്പാ​ദ്യ​വും​ ​ദ​ക്ഷി​ണ​യാ​യി​ ​ന​ൽ​കി​യാ​ണ് ​സ​ജു​ ​വി​ജ​യ​ത്തി​ലേ​ക്ക് ​വ​ല​യെ​റി​ഞ്ഞ​ത്.​ ​ചെ​റി​യ​ ​തോ​തി​ൽ​ ​മ​ത്സ്യം​ ​സം​സ്‌​ക​രി​ച്ച് ​വി​പ​ണി​യി​ലി​റ​ക്കി​ ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ​ ​അ​വ​സാ​ന​ശ്ര​മം​ ​ന​ട​ത്തി.​ ​കൂ​ട്ടി​ന് ​ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​പ്ര​തീ​ക്ഷി​ച്ച​തി​ലേ​റെ​ ​വ​രു​മാ​നം​ ​കി​ട്ടി​യ​തോ​ടെ​ ​ആ​ത്മ​വി​ശ്വാ​സം​കൂ​ടി.​ 15​ ​ദി​വ​സം​കൊ​ണ്ട് ​മു​ഴു​വ​ൻ​ ​ബാ​ദ്ധ്യ​ത​യും​ ​തീ​ർ​ത്ത് ​പു​തി​യ​ ​ഫാ​ക്ട​റി​ ​തു​റ​ന്ന് ​ജൈ​ത്ര​യാ​ത്ര​യ്ക്ക് ​തു​ട​ക്കം​കു​റി​ച്ചു.


ലാ​ഭം​ ​ത​രു​ന്ന
ഭാ​ഗ്യ​മ​ത്സ്യം

വി​ക്ടോ​റി​യ​യു​ടെ​ 3450​ ​കി​ലോ​മീ​റ്റ​ർ​ ​തീ​ര​മാ​ണ് ​ടാ​ൻ​സാ​നി​യ,​ ​ഉ​ഗാ​ണ്ട,​ ​കെ​നി​യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​ത്.​ ​ടാ​ൻ​സാ​നി​യ​യു​ടെ​ 51​ ​ശ​ത​മാ​ന​വും​ ​ഈ​ ​ത​ടാ​ക​തീ​ര​ത്താ​ണ്.​ ​ഉ​ഗാ​ണ്ട​ 43​ ​ശ​ത​മാ​ന​വും​ ​കെ​നി​യ​ ​ആ​റ് ​ശ​ത​മാ​ന​വും.​ ​ടാ​ൻ​സാ​നി​യ​യി​ലും​ ​കെ​നി​യ​യി​ലും​ ​സ​ങ്കാ​ര​യെ​ന്നും​ ​ഉ​ഗാ​ണ്ട​യി​ൽ​ ​ബു​ട്ട​ ​എ​ന്നും​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ആ​ഫ്രി​ക്ക​ൻ​ ​നൈ​ൽ​പെ​ർ​ച്ച് ​വ​ലി​പ്പ​ത്തി​ലും​ ​രു​ചി​യി​ലും​ ​പോ​ഷ​ക​ഗു​ണ​ത്തി​ലും​ ​മു​ൻ​നി​ര​യി​ലാ​ണ്.​ ​വെ​ള്ള​ ​മാം​സ​ത്തി​ൽ​ ​ഒ​മേ​ഗ​-​ 3​ ​ഫാ​റ്റി​ ​ആ​സി​ഡ് ​സ​മൃ​ദ്ധം.​ ​കാ​ളാ​ഞ്ചി​യി​ൽ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​വ​ലി​യ​തോ​തി​ൽ​ ​പെ​രു​കു​ന്ന​ ​മ​ത്സ്യ​മാ​ണി​ത്.​ ​സാ​ധാ​ര​ണ​ ​വ​ല​യും​ ​ഗി​ൽ​നെ​റ്റും​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​മ​ത്സ്യ​ബ​ന്ധ​നം.​ ​പി​ടി​ച്ച​ ​ഉ​ട​ൻ​ ​ത​രം​തി​രി​ച്ച് ​സം​സ്ക​ര​ണ​കേ​ന്ദ്ര​ത്തി​ലേ​ക്കു​ ​മാ​റ്റും.
ഈ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​വ​ലി​യൊ​രു​ ​വി​ഭാ​ഗം​ ​ജ​ന​ങ്ങ​ളു​ടെ​ ​വ​രു​മാ​ന​ ​മാ​ർ​ഗ​മാ​ണി​ത്.​ ​വ​ഞ്ചി​യി​ൽ​ ​സ​കു​ടും​ബം​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ ​പോ​കു​ന്ന​വ​രെ​ ​കാ​ണാം.​ ​ബോ​ട്ടു​ട​മ​ക​ളും​ ​തൊ​ഴി​ലാ​ളി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 1,64,000​ ​പു​രു​ഷ​ന്മാ​രും​ 50,000​ ​വ​നി​ത​ക​ളും​ ​മ​ത്സ്യ​ബ​ന്ധ​ന​ ​മേ​ഖ​ല​യി​ലു​ള്ള​താ​യാ​ണ് ​ക​ണ​ക്ക്.​ ​ഈ​ ​ത​ടാ​ക​ത്തെ​ ​മാ​ത്രം​ ​ആ​ശ്ര​യി​ച്ചു​ ​ജീ​വി​ക്കു​ന്ന​ 20​ ​ല​ക്ഷം​ ​പേ​രി​ൽ​ ​ആ​യി​ര​ക്ക​ണ​ക്കി​നു​ണ്ട്,​​​ ​മ​ല​യാ​ളി​ക​ൾ​!​ ​ഫാ​ക്ട​റി​ക​ളി​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​രി​ലും​ ​മ​ല​യാ​ളി​ക​ളാ​ണ് ​മു​ന്നി​ൽ.


കേ​ട്ട​റി​ഞ്ഞ​ത​ല്ല
ഉ​ഗാ​ണ്ട

ഉ​ഗാ​ണ്ട​യി​ലെ​ ​ഏ​കാ​ധി​പ​തി​യാ​യി​രു​ന്ന​ ​ഈ​ദി​ ​അ​മീ​ന്റെ​ ​ക്രൂ​ര​ത​ക​ളെ​ക്കു​റി​ച്ച് ​ക​ഥ​ക​ളേ​റെ​യു​ണ്ടെ​ങ്കി​ലും​ ​ഉ​ഗാ​ണ്ട​ക്കാ​ർ​ ​സാ​ധു​ക്ക​ളാ​ണെ​ന്നാ​ണ് ​മ​ല​യാ​ളി​ക​ളു​ടെ​ ​അ​നു​ഭ​വം.​ ​പു​തി​യ​ ​ത​ല​മു​റ​യ്ക്ക് ​ഈ​ദി​ ​അ​മീ​നെ​ക്കു​റി​ച്ച് ​കാ​ര്യ​മാ​യ​ ​അ​റി​വു​മി​ല്ല.​ ​കാ​ഴ്ച​യി​ൽ​ ​പ​രു​ക്ക​ന്മാ​രാ​ണെ​ങ്കി​ലും​ ​പൊ​തു​വേ​ ​ശാ​ന്ത​രാ​ണ്.​ ​ചി​ല​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​സം​ഘ​ർ​ഷം​ ​പ​തി​വാ​ണെ​ങ്കി​ലും​ ​ഉ​ഗാ​ണ്ട​യി​ലോ​ ​ടാ​ൻ​സാ​നി​യ​യി​ലോ​ ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ല.​ ​ഗോ​ത്ര​വ​ർ​ഗ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​ത​ർ​ക്ക​ങ്ങ​ൾ​ ​ഇ​ന്ത്യ​ക്കാ​രെ​ ​ബാ​ധി​ക്കാ​റു​മി​ല്ല. തൊ​ഴി​ലി​ലെ​ ​സ​ത്യ​സ​ന്ധ​ത​യാ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​നി​ക്ഷേ​പ​ക​രാ​യും​ ​ക​ർ​ഷ​ക​രാ​യും​ ​ഒ​ട്ടേ​റെ​ ​ഇ​ന്ത്യ​ക്കാ​ർ​ ​രാ​ജ്യ​ത്തു​ണ്ടെ​ങ്കി​ലും​ ​ആ​ർ​ക്കും​ ​ദു​ര​നു​ഭ​വമി​ല്ല.​ ​

ആഫ്രിക്കയിലെ

ആലപ്പുഴ ടേസ്റ്റ്

നാട്ടിൻപുറത്തിന്റെ നന്മകളാൽ സമൃദ്ധമായ ആഫ്രിക്കൻ ഗ്രാമങ്ങളിൽ കേരളീയ വിഭവങ്ങളോട് സാമ്യമുള്ളവയുമുണ്ട്. കപ്പ, കാച്ചിൽ, ചേന, ചേമ്പ്, കൂർക്ക, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ് തുടങ്ങിയവ ചേർന്ന മലയാളികളുടെ തിരുവാതിരപ്പുഴുക്കിന്റെ അപരൻ, പച്ച ഏത്തക്കായ ചേർത്ത കെനിയൻ ബീഫ് റോസ്റ്റ്, തേങ്ങാച്ചോറ്, പുഴുങ്ങിയ കാച്ചിൽ മര ഉരലിൽ ഇടിച്ചുണ്ടാക്കിയ ഉണ്ട, അരച്ച തേങ്ങയും മാങ്ങയും ചെമ്മീനും ചേർന്ന നാടൻ കറി....

ഇങ്ങനെയൊക്കെയാണെങ്കിലും എരിവിനോടും മസാലയോടും ഉഗാണ്ടക്കാർക്ക് വലിയ താത്പര്യമില്ല. മത്സ്യവും മാംസവും ഉപ്പുചേർത്ത് പുഴുങ്ങിയോ ചുട്ടോ കഴിക്കുന്നതാണ് ഇഷ്ടം. മത്സ്യത്തിന്റെയും മാംസത്തിന്റെയും തനത് രുചി നഷ്ടമാകരുതെന്ന് നിർബന്ധമുണ്ട്. ഇവയിൽ തക്കാളി ചേർക്കുന്നതാണ് ഏക ആർഭാടം. നൈൽപെർച്ചിനു പുറമേ ചെമ്മീനും കോഴിയും ആടും പന്നിയും കാളയുമെല്ലാം മേയുന്ന വിഭവങ്ങളാണ് ഏറെയെങ്കിലും പച്ചക്കറിപ്പെരുമയുള്ള രുചിക്കൂട്ടുകളും കുറവല്ല.

മസായി ഗോത്രക്കാരെപ്പോലെ വേട്ടയാടുകയോ, പശുവിന്റെ കഴുത്തിലെ ഞരമ്പിൽ നേർത്ത കുന്തംകൊണ്ട് ചെറിയ മുറിവുണ്ടാക്കി രക്തം കുടിക്കുകയോ ചെയ്യുന്നില്ല. ശുചിത്വം, ആരോഗ്യം, രുചി തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നതാണ് മറ്റൊരു പ്രത്യേകത.വിശാല പുൽമേടുകളും ശുദ്ധജലാശയങ്ങളുമുള്ള ആഫ്രിക്കയിൽ ആടുമാടുകൾ, കോഴി, കാട, താറാവ് എന്നിവയെ സ്വാഭാവിക രീതിയിലാണ് വളർത്തുന്നത്‌










അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AFRICAN MALAYALI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.