കൊച്ചി: പോർട്ട് ഫോളിയോ മാനേജ്മെന്റ് സർവീസ് കമ്പനിയായ ഫോർച്യൂൺ വെൽത്ത് മാനേജ്മെന്റ് കമ്പനി (ഫോർച്യൂൺ ഡബ്ള്യു.എം.സി) യുടെ മൾട്ടി ക്യാപ് ഫണ്ട് മാനേജ്മെന്റിന് കീഴിലെ ആസ്തികൾ അടുത്ത വർഷം 500 കോടി രൂപയായി ഉയരും. നിലവിൽ കമ്പനി സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയാണ്. ഇതിനകം ഇടപാടുകാരിൽ നിന്നും 320 കോടി രൂപ സമാഹരിച്ചു. ഫോർച്യൂൺ ഡബ്ള്യു.എം.സിയ്ക്ക് കഴിഞ്ഞ മാർച്ചിലാണ് സെബിയുടെ പി.എം.എസ് ലൈസൻസ് ലഭിച്ചത്. ജോസ് സി. എബ്രഹാമാണ് കമ്പനിയുടെ സ്ഥാപകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |