കൊച്ചി: മാസപ്പടി ഇടപാടിനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താൻ ആസൂത്രിത നീക്കമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടിൽ മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി. മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. ജസ്റ്റിസ് കെ. ബാബു ഹർജി 29ന് വീണ്ടും പരിഗണിക്കും.
ഹർജി രാഷ്ടീയ പ്രേരിതമാണെന്ന് സർക്കാരിനായി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചു. ഹർജിയിലെ ആരോപണങ്ങൾ സത്യവിരുദ്ധമാണ്. പൊതുമേഖലയിൽ അല്ലാതെ ധാതുമണൽ ഖനനം അനുവദിച്ചിട്ടില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അത്തരം നീക്കമുണ്ടായെങ്കിലും 10 ദിവസത്തിനകം പിൻവലിച്ചു. രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടാണ് സി.എം.ആർ.എലും എക്‌സാലോജിക്കും തമ്മിലുള്ളത്. ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിൽ പിഴവുണ്ടോയെന്ന കാര്യം ഏതെങ്കിലും അപ്പലേറ്റ് അതോറിറ്റി പരിശോധിച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |