പത്തനാപുരം: സ്വകാര്യ ബസ് തടഞ്ഞുനിറുത്തി കണ്ടക്ടറെ മർദ്ദിച്ച പ്രതികളെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്തോയിൽ തലപ്പാക്കെട്ടിൽ വീട്ടിൽ ഷിഹാബുദ്ദീൻ (44), കറവൂർ തലപ്പാക്കെട്ടിൽ വീട്ടിൽ റഫീഖ് (40), കറവൂർ അജി വിലാസത്തിൽ സജിമോൻ(38) എന്നിവരെയാണ് പത്തനാപുരം എസ്. ഐ ശരലാൽ അറസ്റ്റ് ചെയ്തത്. പുനലൂരിൽ നിന്ന് അച്ചൻകോവിലിലേക്ക് സർവീസ് നടത്തുന്ന ഉപാസന ബസിലെ കണ്ടക്ടറായ കിരൺ കുമാറിനാണ് മർദ്ദനമേറ്റത്. അച്ചൻകോവിലിൽ നിന്ന് പുനലൂരിലേക്ക് വരികയായിരുന്ന ബസ് തടഞ്ഞുനിറുത്തി കണ്ടക്ടറെ വെളിയിൽ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. പ്രതികളിൽ ഒരാളുടെ മകൾ ബസിൽ കയറുന്നതിന് മുൻപ് ബെൽ അടിച്ച് ബസ് വിട്ടു എന്ന് ആരോപിച്ചാണ് കണ്ടക്ടറെ സംഘം ചേർന്ന് മർദ്ദിച്ചത്. മർദ്ദനമേറ്റ കിരൺ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം പത്തനാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പത്തനാപുരം എസ്. ഐ ശരലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, മുരുകേഷ്, ഹോം ഗാർഡ് രാധാകൃഷ്ണപിള്ള എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |