പാലക്കാട്: അമ്മയേയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി. കോട്ടായി ചെന്ദങ്കാട് പല്ലൂർ കാവിൽ ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
അമ്മ മരിച്ചതറിഞ്ഞ് മകൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ചിന്നയുടെ മൃതദേഹം വീടിന് സമീപവും മകനെ തൊട്ടടുത്ത മരത്തിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ചിന്ന പനി ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |