തിരുവനന്തപുരം: ദുരന്തബാധിത പ്രദേശമായ മേപ്പാടി പഞ്ചായത്തിൽ പഠനത്തിനും സന്ദർശനത്തിനും മുൻകൂർ അനുമതി വാങ്ങണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് പിൻവലിച്ചു. അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശം നൽകിയെന്ന വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തരം ഒരു നയം സംസ്ഥാന സർക്കാരിനില്ല. അത്തരത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്തെങ്കിലും ആശയവിനിമയം നടത്തിയിട്ടുണ്ടെങ്കിൽ അത് ഉടനെ പിൻവലിക്കാൻ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചതായി മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
സംഭവം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു, തുടർന്ന് രാത്രി ഉത്തരവ് പിൻവലിച്ചു.
സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞൻമാർ പഠന റിപ്പോർട്ടുകളെക്കുറിച്ചും ദുരന്തത്തെ പറ്റിയുള്ള അഭിപ്രായം മാദ്ധ്യമങ്ങളോട് നടത്തരുതെന്നാണ് നേരത്തെ പുറത്തിറക്കിയ ഉത്തരവിലുണ്ടായിരുന്നചത്. ദുരന്തനിവാരണ അതോറിട്ടിയുടെ മുൻകൂർ അനുമതിയില്ലാതെ ആരും പഠനം നടത്തരുതെന്നും നിർദ്ദേശമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |