SignIn
Kerala Kaumudi Online
Tuesday, 10 September 2024 6.20 AM IST

തൊഴിൽ മേഖലയിൽ നേട്ടം,​ ഉന്നത സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഓഗസ്റ്റ് 4 - 1199 കർക്കടകം 20 ഞായറാഴ്ച്ച.

( പകൽ 1 മണി 25 മിനിറ്റ് 46 സെക്കന്റ് വരെ പൂയം നക്ഷത്രം
ശേഷം ആയില്യം നക്ഷത്രം )

പിതൃക്കൾക്ക് ബലിയിടുന്നവരുടെ ശ്രദ്ധയ്ക്ക് ; അമാവാസി ഇന്ന് (ഞായറാഴ്ച്ച) വൈകുന്നേരം 4 മണി 42 മിനിറ്റ് 28 സെക്കൻഡ് വരെ മാത്രം.


അശ്വതി: ഉടനടി ഫലം കിട്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യം കാണി ക്കുന്ന കൂട്ടര്‍,തികഞ്ഞ ശുദ്ധന്മാരായതിനാല്‍ മറ്റുള്ളവരാല്‍ പറ്റിക്കപെടും.

ഭരണി: എല്ലാക്കാര്യത്തിലും ഉള്ള ആവേശം കുറയ്ക്കുക, ദാനകര്‍മ്മങ്ങള്‍ നടത്തും , ഉല്ലാസവാനായി കാണപ്പെടും, നല്ല ശുഭാപ്തി വിശ്വാസം കാണും.

കാര്‍ത്തിക: വിനോദയാത്ര,ദേവാലയ ദര്‍ശന യോഗം,ബന്ധുസമാഗമം , സുഹൃത്തുക്കള്‍ മുഖേന അധികചെലവ് ,എല്ലാവരുടെയും അംഗീകാരങ്ങള്‍ നേടും.

രോഹിണി: സരസമായി സംസാരിക്കും, സ്ത്രീകള്‍ സ്വന്തംനേട്ടം നോക്കിമാത്രമേ എന്തും ചെയ്യുകയുള്ളൂ, അദ്ധ്വാന ശീലം കൂടുതല്‍ ഉള്ള സമയം, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും.

മകയിരം: നല്ലബുദ്ധിയുണ്ടാകും, എന്നാല്‍ മനക്കട്ടിയില്ലാത്തവര്‍ ആയിരിക്കും, അഹംഭാവം മുന്നിട്ടുനില്‍ക്കും, കലാപ്രവര്‍ത്തനത്തില്‍ മനസുഖം കണ്ടെത്തും, ശത്രുജയം നേടും.

തിരുവാതിര: സല്‍സന്താന യോഗം, എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, നല്ല സഹകരണ മനോഭാവം ഉണ്ടാകും.

പുണര്‍തം: ധനപരമായ നേട്ടം, സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്, കുടുംബസുഖം, സന്തോഷം, ഉല്ലാസയാത്രകള്‍, സമ്മാനാദി ലാഭം, ശത്രുക്കളുടെ മേല്‍വിജയം നേടും.

പുയം: പൊതുവേ അലസരും മടിയരും ആയിരിക്കും, പണ സംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, കുടുംബവീട് വീതം വയ്പനയുടെ തര്‍ക്കം നടക്കും.

ആയില്യം: ഗുണാനുഭവങ്ങള്‍ ധാരാളമായി ലഭിച്ചാലും അതിനിടയില്‍ സംഭവിക്കുന്ന അവസ്ഥയെ അതിജീവിക്കാന്‍ പ്രയാസപ്പെടും, ഒറ്റയ്ക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം.

മകം: സ്ത്രീകള്‍ക്ക് ക്ഷമയില്ലായ്മയും, പൗരുഷവും കൂടിയിരിക്കും, സഞ്ചാര പ്രിയരായിരിക്കും സ്ത്രീകളില്‍ കാണിക്കുന്ന അതിയായ താല്പര്യം മനഃപ്രയാസം ഉണ്ടാക്കും.

പൂരം: സ്ത്രീകളെ വിശ്വസിക്കരുത്, മനസമാധാനം നഷ്ടപെടും, ധനനഷ്ടം, കോപം നിയന്ത്രിക്കണം, രോഗങ്ങള്‍ കൊണ്ടുള്ള ധനചിലവ്, ദാമ്പത്യസുഖക്കുറവ്, ശത്രുദോഷം.

ഉത്രം: അപമാനം‍ താഴ്ത്തപ്പടൽ എന്നിവ അനുഭവത്തില്‍ വരും, ദാമ്പത്യ‍ ജീവിതത്തിൽ വിഷമതകൾ, അനാവശ്യമായി പണം ചെലവാകും, ശത്രുവര്‍ദ്ധന.

അത്തം: ദൂരയാത്രാ ക്ലേശം, ഉന്നതരില്‍നിന്നും വിഷമകരമായ പ്രവൃത്തികള്‍, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങള്‍, അനിയന്ത്രിതമായ ചെലവുകള്‍ വിഷമിപ്പിക്കും.

ചിത്തിര: പരാശ്രയശീലം, വിഷയാസക്തി, ആരോടും ശത്രുത, മറ്റുള്ളവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്, ദൂരയാത്രാക്ലേശം.

ചോതി: ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, രോഗശാന്തി, കുടുംബാംഗങ്ങള്‍ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെ നോക്കണം.

വിശാഖം: തൊഴില്‍ മേഖല ഉഷാറാകും, മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍, എല്ലാവരോടും പ്രീതികരമായ രീതിയില്‍ പെരുമാറും.

അനിഴം: കുടുംബ സുഖം, പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍.

കേട്ട: യാത്രാഗുണം, , അംഗീകാരവും, വ്യവഹാരവിജയം, വിദ്യാവിജയം, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും.

മൂലം: വാക്കു പാലിക്കാന്‍ സാധിക്കും, ആദര്‍ശം വിട്ടു ഒന്നും ചെയ്യില്ല, കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെ നിറവേറ്റും, ആത്മീയത ഉണ്ടാകും, ആഡംബര വസ്തുക്കള്‍ ശേഖരിക്കും, സ്ത്രീകള്‍ മൂലം ചെലവ് കുടിയിരിക്കും, ദൈവീക ചിന്ത ഉടലെടുക്കും.

പൂരാടം: ഈശ്വരാനുഗ്രഹം, ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, മനോധൈര്യം പ്രകടിപ്പിക്കും, രോഗമുക്തി ലഭിക്കും, സന്താനസുഖം, തുടര്‍ച്ചയായി ഉള്ള പ്രയത്നത്തിനു ഫലം കിട്ടും, കുടുംബത്തില്‍ വിവാഹാദി കര്‍മ്മങ്ങള്‍ നടക്കും.

ഉത്രാടം: ശത്രു ജയം, പ്രണയ കാര്യങ്ങളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും, പുതിയ തൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, യാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും.

തിരുവോണം: പ്രാര്ത്ഥനയ്ക്ക് ഫലം കിട്ടും, നഷ്ടപ്പെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല.

അവിട്ടം: വ്യാപാര സംരംഭത്തില്‍കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, അന്യരെ സഹായിക്കാന്‍ ഉള്ള മനസ്സുണ്ടാകും, സംസ്കാര സമ്പന്നമായിപെരുമാറും.

ചതയം: പങ്കാളി മൂലം സുഖവും സമാധാനവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹബന്ധം കിട്ടും , മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, പുതിയ ഉന്മേഷം ഉല്ലാസകരമായ അനുഭവങ്ങള്‍.

പൂരുരുട്ടാതി: വ്യവഹാര വിജയം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്ടജന സംരക്ഷണം, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത.

ഉത്തൃട്ടാതി: സുഖാനുഭവങ്ങള്‍, ദീര്‍ഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, ജോലി ഭാരം അധികരിക്കും, ഉദേശസാഫല്ല്യം കിട്ടും, ബിസിനസ്സില്‍ നേട്ടം.

രേവതി: ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ ആവശ്യമാണ്, പേരും പെരുമയും ഉണ്ടാകും, ആകര്‍ഷകത്വം ഉണ്ടായിരിക്കും,ആദ്ധ്യാത്മികതയും ദൈവാധീനവും ഉണ്ടാകും, യാത്രമൂലം ഗുണാനുഭവങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTRO, YOURS TOMORROW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.