തിരുവനന്തപുരം: കുമാരപുരം കലാകൗമുദി റോഡ് ശ്രീകൃഷ്‌ണയിൽ ഡോ.മീന ശ്യാം (62) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മുൻ മേധാവി ഡോ.ശ്യാം കെ.രമേഷിന്റെ ഭാര്യയും മയ്യനാട് ഗൗരിസൗധത്തിൽ പരേതനായ കെ.ധർമ്മദാസിന്റെയും രമാഭായിയുടെയും മകളുമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി,ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പിൽ ജോയിന്റ് ഡയറക്‌ടർ ആൻഡ് സ്‌പെഷ്യൽ ഓഫീസറായാണ് വിരമിച്ചത്. എസ്.പി മെഡിഫോർട്ടിൽ ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റായി ജോലിചെയ്യുകയായിരുന്നു. മക്കൾ:ഡോ.പ്രിയങ്ക ശ്യാം (കൺസൾട്ടന്റ് ഒഫ്‌താൽമോളജിസ്റ്റ്,ഐ ഫൗണ്ടേഷൻ,കൊച്ചി),ഡോ.പ്രവീണ ശ്യാം (പീഡിയാട്രിക് ഒഫ്‌താൽമോളജിസ്റ്റ്,അമൃത ഹോസ്‌പിറ്റൽ, കൊച്ചി ). മരുമക്കൾ:ഡോ.വിഷ്‌ണു (സീനിയർ കൺസൾട്ടന്റ്,യൂറോളജി,റെനെയ് മെഡിസിറ്റി,കൊച്ചി ), ഡോ.ബാലു സി.ബാബു (അസോ.പ്രൊഫസർ,ഓർത്തോപീഡിക്‌സ്,അമൃത ഹോസ്‌പിറ്റൽ,കൊച്ചി ), ചെറുമക്കൾ: അഭിരാം വിഷ്‌ണു,അദ്വൈ ബാലു). ഇന്നു രാവിലെ 10ന് വസതിയിലെ ചടങ്ങുകൾക്കു ശേഷം സംസ്‌കാരം 11ന് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |