ഇരുചക്ര വാഹനങ്ങളുടെ വില്പനയിൽ 25 ശതമാനം വർദ്ധന
കൊച്ചി: രാജ്യത്തെ പ്രമുഖ ടു വീലർ കമ്പനിയായ സുസുക്കി മോട്ടോഴ്‌സിന്റെ വില്പന ജൂലായിൽ 25 ശതമാനം ഉയർന്ന് 1,16,714 യൂണിറ്റുകളായി. മുൻവർഷം ഇതേകാലയളവിനേക്കാൾ എട്ട് ശതമാനം അധിക വില്പനയാണ് കഴിഞ്ഞ മാസം നേടിയത്. ആഭ്യന്തര വിപണിയിൽ ഒരു ലക്ഷം വാഹനങ്ങളുടെ വില്പന നേടിയപ്പോൾ കയറ്റുമതി 16,112 യൂണിറ്റുകളാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില്പനയാണ് കമ്പനി ജൂലായിൽ കൈവരിച്ചത്. അതേസമയം വിദേശ വിപണിയിലെ മാന്ദ്യം മൂലം കയറ്റുമതിയിൽ ഇടിവുണ്ടായി. ഇതാദ്യമായി ഒരു ലക്ഷം വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സുസുക്കി മോട്ടോർ സൈക്കിൾ മാനേജിംഗ് ഡയറക്ടർ കെനിച്ചി ഉമേഗ പറഞ്ഞു. സുസുക്കി അക്സസ്, സുസുക്കി ബർഗ്‌മാർ സ്ട്രീറ്റ് എന്നീ രണ്ട് പുതിയ മോഡലുകൾ ജൂലായിൽ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |