പാരീസ് : വനിതകളുടെ ടേബിൾ ടെന്നിസ് ടീം ഇനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. റാങ്കിംഗിൽ മുന്നിലുള്ള റൊമേനിയയെ 3-2ന് തോൽപ്പിച്ചാണ് ഇന്ത്യ അവസാന എട്ടിലേക്ക് മുന്നേറിയത്. അഞ്ചു മത്സരങ്ങൾ ഉള്ള ടീം ഇവന്റിൽ 2-0ത്തിന് ഇന്ത്യ ലീഡ് നേടുകയും റൊമേനിയ 2-2ന് സമനില പിടിക്കുകയും ചെയ്തതോടെ നിർണായകമായ അഞ്ചാം മത്സരത്തിൽ മണിക ബത്ര റൊമേനിയയുടെ സൂപ്പർ താരം അഡിന ഡയകോനുവിനെ തോൽപ്പിച്ചതോടെയാണ് ഇന്ത്യ വിജയകാഹളം മുഴക്കിയത്.
ആദ്യ ഡബിൾസിൽ ശ്രീജ അകുല -അർച്ചന കമ്മത്ത് സഖ്യം 11-9, 12-10, 11-7ന് അഡിന - സഖ്യത്തെയും ആദ്യ സിംഗിൾസിൽ മണിക ബർണാഡറ്റെ 11-5,11-7,11-7ന് സ്കോഷ്സിനെയും തോൽപ്പിച്ചിരുന്നു. എന്നാൽ രണ്ടാം സിംഗിൾസിൽ ശ്രീജ സമാറയോടും മൂന്നാം സിംഗിൾസിൽ അർച്ചന സ്കോഷ്സിനോടും തോറ്റുപോയി. അവസാന മത്സരത്തിൽ അഡിനയെ 11-5, 11-9, 11-9നാണ് മണിക കീഴടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |