ന്യൂഡൽഹി : സുപ്രീംകോടതി ജഡ്‌ജിമാരുടെ ജോലി സമ്മർദ്ദത്തെ കുറിച്ച് പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ശിവസേനാ തർക്കത്തിലെ വാദംകേൾക്കൽ നേരത്തേയാക്കണമെന്ന് അഭിഭാഷകൻ നിർബന്ധം പിടിച്ചപ്പോഴാണ് പ്രതികരണം. കോടതിക്ക് അഭിഭാഷകൻ നിർദ്ദേശം നൽകേണ്ട. ജഡ്‌ജിമാർ അനുഭവിക്കുന്ന സമ്മർദ്ദം കാണുന്നില്ലേ ? ഒരു ദിവസമെങ്കിലും ജഡ്‌ജിയുടെടെ കസേരയിൽ ഇരുന്നു നോക്കൂ. ഓടിരക്ഷപ്പെടുമെന്ന് ഉറപ്പാണ്.
ശിവസേനയിലെ ഉദ്ധവ് താക്കറെ - ഏക്‌നാഥ് ഷിൻഡെ തർക്കമാണ് ചീഫ് ജസ്റ്റിസിന്റെ കോടതിക്ക് മുന്നിലുള്ളത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അഭിഭാഷകൻ വാദം നേരത്തേയാക്കണമെന്ന് ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |