SignIn
Kerala Kaumudi Online
Thursday, 08 August 2024 8.58 AM IST

ഒരു സ്‌പൂൺ ചായപ്പൊടി മതി, മാസങ്ങളോളം മുടി നരയ്‌‌ക്കില്ല; മിനിട്ടുകൾകൊണ്ട് ഡൈ തയ്യാറാക്കാം

beauty

നര മാറ്റാനായി പല തരത്തിലുള്ള കെമിക്കൽ ഡൈ ഉപയോഗിച്ച് നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി വിഷമിക്കേണ്ട. മുടി തഴച്ചുവളരാനും കറുപ്പിക്കാനും സഹായിക്കുന്ന ഒരു അത്ഭുത കൂട്ട് പരിചയപ്പെടാം. പ്രകൃതിദത്തമായി മുടി കറുപ്പിക്കുന്നതിന് ആയുർവേദ ആചാര്യന്മാർ കണ്ടെത്തിയ ഒരു വഴിയാണിത്. രണ്ട് ദിവസങ്ങളിലായിട്ട് വേണം ഇത് ചെയ്യാൻ. കൃത്യമായി ചെയ്താൽ പൂർണമായ ഫലം ലഭിക്കുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

വെള്ളം - 2 കപ്പ്

ചായപ്പൊടി - 1 ടേബിൾസ്പൂൺ

മൈലാഞ്ചിപ്പൊടി - മുടിയുടെ നീളത്തിനനുസരിച്ച്

ഇൻഡിഗോ പൊടി - മുടിയുടെ നീളത്തിനനുസരിച്ച്

തയ്യാറാക്കുന്ന വിധം

ഹെയർ പായ്ക്ക് 1

ഒരു കപ്പ് വെള്ളത്തിൽ ചായപ്പൊടിയിട്ട് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. ഈ വെള്ളം തണുക്കുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് മൈലാഞ്ചിപ്പൊടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഇരുമ്പ് പാത്രത്തിൽ ഒരു ദിവസം മുഴുവൻ വയ്ക്കണം.

ഹെയർ പായ്ക്ക് 2

ഇൻഡിയോ പൊടിയിലേയ്ക്ക് ഇളം ചൂടുവെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം പത്ത് മിനിട്ട് മാറ്റിവയ്ക്കുക.

ഉപയോഗിക്കേണ്ട വിധം

ആദ്യ ദിവസം ഹെയർ പായ്ക്ക് 1 തലയിൽ നന്നായി തേയ്ച്ച് മസാജ് ചെയ്യുക. 2 മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഇപ്പോൾ നിങ്ങളുടെ നരച്ച മുടി ഇളം ചുവപ്പ് നിറമായി മാറും. അടുത്ത ദിവസം ഹെയർ പായ്ക്ക് 2 തയ്യാറാക്കി പത്ത് മിനിട്ട് വച്ച ശേഷം തലയിൽ നന്നായി തേയ്ച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം കുറച്ച് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടി കറുപ്പ് നിറമാകും. മാസത്തിൽ ഒരിക്കൽ മാത്രം ചെയ്താൽ മതി. എത്ര തവണ കുളിച്ചാലും മുടിയുടെ നിറം മാറുന്നതല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, BEAUTY TIPS, HAIR CARE TIPS, BLACK HAIR TIPS, NATURAL HAIR DYE, AYURVEDIC HAIR DYE, SKIN BRIGHTENING TIPS, SKIN WHITENING TIPS, HOME REMEDIES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.