കൊച്ചി: എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 3 സ്‌കൂളുകളിലെ പരിശീലനം കഴിഞ്ഞ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സെന്റ് ആൽബർട്സ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടത്തി. ഡി.സി.പി അഡ്മിനിസ്‌ട്രേഷൻ വി.സുഗതൻ സല്യൂട്ട് സ്വീകരിച്ചു. സെന്റ് ആൽബർട്ട്‌സ് എച്ച്.എസ്.എസ്, ദാറുൽ ഉലൂം വി.എച്ച്.എസ്.എസ്, എറണാകുളം ഗവ. ഗേൾസ് എച്ച്.എസ് എന്നീ സ്‌കൂളുകളിലെ 110 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. എറണാകുളം ഗവ ഗേൾസ് എച്ച്.എസിലെ സീനിയർ കേഡറ്റ് മെൽ മേരി കെ. എസ് നയിച്ച പരേഡിൽ ആൽബർട്സ് എച്ച്.എസ്.എസ് സീനിയർ കേഡറ്റായ ക്രിസ് ബെൻ സെക്കന്റ് ഇൻ കമാന്ററായി. സെൻട്രൽ എ.സി.പി. ജയകുമാർ, എസ്.എച്ച്.ഒ. അനീഷ് ജോയി, എസ്.പി.സി. നോഡൽ ഓഫീസർ സൂരജ് കുമാർ എം.ബി, എ.എൻ.ഒ ദീലിപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. സെന്റ് ആൽബർട്ട്‌സ് എച്ച്.എസ്.എസ് മാനേജർ ഫാ. ജയൻ പയ്യാപ്പിള്ളി, പ്രധാനാദ്ധ്യാപകൻ ജോസഫ് സെൻ, ദാറുൽ ഉലൂം വി.എച്ച്.എസ്.എസ് മാനേജർ മുഹമ്മദ് ബാബു സേട്ട്, പ്രധാനാദ്ധ്യാപിക സാജിതാ ബീവി, ഗവ. ഗേൾസ് എച്ച്. എസ്. പ്രധാനദ്ധ്യാപിക സി.എ ഡയാന, എസ്.പി.സി അദ്ധ്യാപകരായ ഡാംസൻ ജോസഫ്, അനിതാ കാർമ്മലിൻ, അജീഷ് ജീവൻ, ഷാരോൺ, ഷിറാജ്, അനിമോൾ, കേഡറ്റുകളുടെ രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |