കൊച്ചി: അമ്മയുടെ ജൂൺ 30ന് നിലവിൽ വന്ന 17 അംഗ ഭരണസമിതിയാണ് വീണത്. അന്ന് 337 താരങ്ങൾ വോട്ടുചെയ്ത ത്രികോണമത്സരത്തിൽ 157 വോട്ടുമായാണ് സിദ്ദിഖ് ജനറൽ സെക്രട്ടറിയായത്. എതിരാളികൾ ഇല്ലാത്തതിനാൽ മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്നു. തുടർച്ചയായ മൂന്നാംതവണയും അദ്ധ്യക്ഷനായ അദ്ദേഹത്തിന് ഇക്കുറി കടുത്തപരീക്ഷണമാണ് നേരിട്ടത്.
ഹേമ കമ്മിറ്റി വെളിപ്പെടുത്തൽ: പൊലീസിന് പരാതി നൽകി
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. മാദ്ധ്യമപ്രവർത്തകൻ ചെഷയർ ടാർസനാണ് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പല സംഭവങ്ങളും സിനിമാ ലൊക്കേഷനുകളിൽ ഉണ്ടായിട്ടുണ്ടെന്ന് ഹേമ റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. പ്രത്യേക പരാതി ഇല്ലാതെ തന്നെ പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന വിവരങ്ങളാണിതെന്നും ചെഷയർ പറയുന്നു. അന്തർസംസ്ഥാന അന്വേഷണമടക്കം വേണ്ട വിഷയത്തിൽ കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |