ന്യൂഡൽഹി: സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോം എക്‌സിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റിൽ കുട്ടികളെ കഥാപാത്രമാക്കിയതിന് ബി.ജെ.പി ഹരിയാന ഘടകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പ്രചാരണത്തിലും കുട്ടികളെ ഉപയോഗിക്കരുതെന്ന ചട്ടം ലംഘിച്ചതിനാണിത്. ഇന്ന് വൈകിട്ട് വൈകിട്ട് 6 മണിക്കകം മറുപടി നൽകാൻ കമ്മിഷൻ ആവശ്യപ്പെട്ടു.
റാലികൾ, മുദ്രാവാക്യം വിളിക്കൽ, പോസ്റ്ററുകൾ വിതരണം തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുതെന്ന് കമ്മിഷൻ വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കന്മാർക്കും സ്ഥാനാർത്ഥികൾക്കും കുട്ടികളെ പ്രചാരണ പ്രവർത്തനങ്ങളിൽ ഉപയോഗിക്കരുത്. കുട്ടി രക്ഷിതാവിനൊപ്പം രാഷ്ട്രീയ നേതാവിനൊപ്പം പ്രത്യക്ഷപ്പെടുന്നത് തെറ്റല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |