SignIn
Kerala Kaumudi Online
Sunday, 10 November 2024 12.30 PM IST

കാപ്പ ചുമത്തി നാടുകടത്തി

Increase Font Size Decrease Font Size Print Page
1

കോലഞ്ചേരി: രാമമംഗലം മണീട് ഏഴക്കരനാട് വെട്ടിത്തറ താണിയിൽ ജിബിൻ ​ടി. തങ്കച്ചനെ (37) കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. രാമമംഗലം, കുന്നത്തുനാട്, പിറവം പൊലീസ് സ്​റ്റേഷനുകളിൽ വധശ്രമം, കഠിന ദേഹോപദ്റവം,

ഭീഷണിപ്പെടുത്തൽ,​ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഏപ്രിലിൽ രാമമംഗലം കടവ് ഭാഗത്തെ ബാർബർ ഷോപ്പിൽ അതിക്രമിച്ച് കയറി കടക്കാരനെ കരിങ്കല്ല് കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചതിനും കടയ്ക്ക് നാശനഷ്ടം വരുത്തിയതിനും അറസ്​റ്റ് ചെയ്ത് രാമമംഗലം സ്‌​റ്റേഷനിൽ എത്തിച്ച് ലോക്കപ്പിൽ സൂക്ഷിച്ചപ്പോൾ ലോക്കപ്പിന്റെ ഗ്രിൽ തകർത്ത് കസ്​റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും രജിസ്​റ്റർ ചെയ്ത കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.