ന്യൂഡൽഹി: കൊൽക്കത്ത സംഭവവുമായി ബന്ധപ്പെട്ട് മമത സർക്കാരിനെതിരെ കോടതിയലക്ഷ്യഹർജിയുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. പി.ജി ട്രെയിനി ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സുരക്ഷ നൽകാനെത്തിയ സി.ഐ.എസ്.എഫ് സംഘത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നില്ലെന്നാണ് പരാതി. 54 വനിതകൾ അടക്കം 92 ഉദ്യോഗസ്ഥരാണ് സി.ഐ.എസ്.എഫ് സംഘത്തിലുള്ളത്. ഇവർക്ക് താമസ - വാഹന സൗകര്യം, സുരക്ഷാ സാമഗ്രികൾ സൂക്ഷിക്കാൻ പ്രത്യേക മുറി എന്നിവ ഏർപ്പെടുത്തുന്നില്ല. അതിനാൽ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുന്നു. ആവശ്യങ്ങളോട് ബംഗാൾ സർക്കാർ നിസഹകരിക്കുകയാണെന്ന് ഹർജിയിൽ കേന്ദ്രം ചൂണ്ടിക്കാട്ടി. കേന്ദ്ര സേനയുമായി സഹകരിക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |