കൊച്ചി: ആഗോള വിപണിയിലെ പ്രതികൂല ചലനങ്ങളിൽ ഇന്ത്യൻ ഓഹരി വിപണി അടിതെറ്റി, ഇന്നലെ മാത്രം കമ്പനികളുടെ വിപണി മൂല്യത്തിൽ ആറ് ലക്ഷം കോടി രൂപയിലധികം ഇടിവുണ്ടായി. സെൻസെക്‌സ് 1017പോയിന്റ് ഇടിഞ്ഞ് 81,184ൽ അവസാനിച്ചു. നിഫ്റ്റി 293 പോയിന്റ് കുറഞ്ഞ് 24,852ൽ എത്തി. ബാങ്കിംഗ്, ഐ.ടി, റിയൽ എസ്റ്റേറ്റ് മേഖലകളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
അമേരിക്കയിലെ തൊഴിൽ റിപ്പോർട്ടിനെ കുറിച്ചുള്ള ആശങ്കകളും, ഫെഡറൽ റിസർവിന്റെ പലിശയിലെ മാറ്റം സംബന്ധിച്ച അനിശ്ചിതത്വങ്ങളും വിപണിക്ക് തിരിച്ചടി സൃഷ്ടിച്ചു. റിലയൻസ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന കമ്പനികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |