ചില ഭക്ഷണരീതികൾ ആരോഗ്യത്തിന് ദോഷകരമാണെന്ന് ആയുർവേദത്തിൽ പറയുന്നു. ചില പച്ചക്കറികളോടും മറ്റും മറ്റ് ചില ഭക്ഷണ പദാർത്ഥങ്ങൾ ചേർക്കുന്നത് ശരിയല്ല. വിരുദ്ധാഹാരം കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അത്തരത്തിൽ ഒരു വിരുദ്ധാഹാരമാണ് തെെരും ഉള്ളിയും.
മലയാളികളുടെ പ്രിയ ഭക്ഷണമാണ് തെെരും ഉള്ളിയും ചേർത്ത പഴങ്കഞ്ഞിയും ഉള്ളിയും തെെരും ചേർത്ത സലാഡും. എന്നാൽ ഇത് വളരെ ദോഷമാണെന്ന കാര്യം പലർക്കും അറിയില്ല. ആയുർവേദപ്രകാരം തെെര് ശരീരത്തെ തണുപ്പിക്കുന്ന ഒന്നാണ്. എന്നാൽ ഉള്ളി ശരീരത്തെ ചൂടാക്കുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ ഇവ ഒരുമിച്ച് കഴിക്കുന്നത് പലതരം പ്രശ്നങ്ങൾക്ക് കാരണമാകും.
തെെരും ഉള്ളിയും ഒരുമിച്ച് കഴിക്കുന്നത് ദഹനക്കുറവ്, അസിഡിറ്റി, വയർ വീർത്തുകെട്ടൽ പോലുള്ളവയിലേക്ക് നയിച്ചേക്കാം. മറ്റ് ചിലർക്ക് അലർജി, ഛർദ്ദി എന്നിവ വരാനും സാദ്ധ്യതയുണ്ട്. ഉള്ളിക്ക് രൂക്ഷവും ശക്തവുമായ രുചിയാണ്. തെെരിന് നേരിയ ക്രീമി രുചിയും പുളിയുമായിരിക്കും. ഇവ ഒരുമിച്ച് കഴിക്കുമ്പോൾ രുചി മാറുന്നു. ഉള്ളിയിലെ സൾഫർ തെെരിൽ അടങ്ങിയിരിക്കുന്ന കാൽസ്യം പോലുള്ള പോഷകങ്ങളെ ആഗിരണം ചെയ്യുന്നു. ഇത് ശരീരത്തിന് പോഷകം ലഭിക്കുന്നത് തടയന്നു. ഉള്ളി ചെറുതായി ഒന്ന് മൂപ്പിച്ച ശേഷം തെെരിൽ ചേർത്താൽ ഒരു പരിധി വരെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |