തൊടിയൂർ: തിരുവനന്തപുരം മൈ ഹോം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച നാടക മത്സരത്തിൽ കൊല്ലം അശ്വതീഭാവനയുടെ 'പാവങ്ങൾ' രചനയ്ക്കും അവതരണത്തിനും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതേ നാടകത്തിലെ അഭിനേതാക്കളായ സുമേഷ് അയ്യർ, വിജി കൊല്ലം, മിനി നൂറനാട് എന്നിവരെ മികച്ച നടീനടമാരായി തിരഞ്ഞെടുക്കപ്പെട്ടു. മനോജ് നാരായണനാണ് സംവിധായകൻ. ഗാന രചന വയലാർ ശരത്ചന്ദ്രവർമ്മയും സംഗീത സംവിധാനം ഉദയകുമാർ അഞ്ചലുമാണ് നിർവഹിച്ചത്. ലോക ക്ലാസിക്കായ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ നാടക രൂപത്തിൽ അവിഷ്കരിച്ചത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്. 61വർഷത്തിനിടെ 58 പ്രൊഫഷണൽ നാടകങ്ങൾ രചിച്ച കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കേരള സംഗീത നാടക അക്കാഡമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |