റിയാദ്: ഇന്ത്യ - മിഡിൽ ഈസ്റ്റ് ബന്ധം ശക്തമാക്കുന്നതിനുള്ള തന്ത്രപ്രധാന യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്നലെ സൗദി അറേബ്യയിലെത്തി. ഇന്ന് റിയാദിൽ നടക്കുന്ന പ്രഥമ ഇന്ത്യ - ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ (ജി.സി.സി) വിദേശകാര്യ മന്ത്രിതല യോഗത്തിൽ പങ്കെടുക്കും. വിവിധ ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്റിമാരുമായി ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തും.
മിഡിൽ ഈസ്റ്റിലെ സാമ്പത്തിക ശക്തികളായ സൗദി, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങൾ ചേർന്നതാണ് ജി.സി.സി. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി കൂടിയാണ് 89 ലക്ഷത്തോളം ഇന്ത്യൻ പ്രവാസി സമൂഹം ജീവിക്കുന്ന ജി.സി.സി മേഖല.
അതേസമയം, രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജയശങ്കർ നാളെ ജർമ്മനിയിലെത്തും. ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കുമായി ചർച്ച നടത്തും. വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്വിറ്റ്സർലൻഡിൽ ഭരണകൂട പ്രതിനിധികളുമായും വിവിധ അന്താരാഷ്ട്ര സംഘടനകളുടെ മേധാവികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |