ഇന്ത്യയിൽ നിന്നടക്കം വിദേശ വിദ്യാഭ്യാസം തേടുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. മെച്ചപ്പെട്ട ജീവിത നിലവാരം, പഠനത്തിന് ശേഷം പൗരത്വം തേടി സ്ഥിരതാമസമാക്കാനുള്ള അവസരം എന്നിവയാണ് വിദേശ വിദ്യാഭ്യാസത്തിന് ഇന്ത്യയിലെ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. കാനഡ, യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളാണ് കൂടുതൽ ഇന്ത്യക്കാരും പഠനത്തിനായി തിരഞ്ഞെടുക്കുന്നത്. വിദ്യാർത്ഥികളുടെ ഒഴുക്ക് കാരണം അടുത്തിടെ ചില രാജ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിസ മാനദണ്ഡങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജർമ്മനിയിൽ നിന്നും വിസയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തെക്കുറിച്ചുളള വാർത്തയാണ് ചർച്ചയാകുന്നത്.
ജർമ്മനിയിലേക്ക് വിസയ്ക്കായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ വരുമാനത്തിന്റെ തെളിവായി കാണിക്കേണ്ട തുക മാസത്തിൽ 992 യൂറോയും (92,025 രൂപ) വർഷത്തിൽ 11,904 യൂറോയായും ( 11,04,309 രൂപ) ഉയർത്തി. നേരത്തെ ഇത് 934 യൂറോയായും 11,208 യൂറോയുമായിരുന്നു. വർഷത്തിൽ 696 യൂറോയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിങ്ങൾക്ക് ഈ തുക ഉണ്ടെന്ന് തെളിയിക്കുന്നതിന് പുറമെ, അധിക ചെലവുകൾക്കായി നിങ്ങൾ മറ്റൊരു തുകയും നീക്കിവയ്ക്കണം.
ജർമ്മനിയിലെ പ്രധാനപ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓരോ സെമസ്റ്ററിനും ഈടാക്കുന്ന ഫീസ് 320 യൂറോയാണ്. ഇതോടൊപ്പം താമസം, പഠനസാമഗ്രികൾ, ദൈനംദിന ചെലവ് എന്നിവയും വിദ്യാർത്ഥികൾ തന്നെ വഹിക്കേണ്ടി വരും. ജർമ്മനിയിൽ എത്തുമ്പോൾ ഈ തുക നിങ്ങളുടെ കൈവശമുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
നിങ്ങളുടെ സാമ്പത്തിക പിന്തുണ തെളിയിക്കാൻ ഇനിപ്പറയുന്ന വഴികൾ സ്വീകരിക്കാം
മാതാപിതാക്കളുടെ ശമ്പളത്തിന്റെ പേ സ്ലിപ്പ്, ജോലിയുമായി ബന്ധപ്പെട്ട കരാർ എന്നിവ വരുമാനം തെളിയിക്കാൻ നൽകാം. എന്നാൽ ചില തൊഴിൽ ദാതാക്കൾ ഇക്കാര്യം പങ്കുവയ്ക്കാൻ മടിക്കുന്നുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന ബ്ലോക്ക്ഡ് അക്കൗണ്ട് തുറക്കാൻ സാധിക്കും. ഒരു മാസത്തിൽ ഒരു തവണ മാത്രമാണ് ഈ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാൻ സാധിക്കുക. 2024 സെപ്റ്റംബർ മുതൽ ബ്ളോക്ക് ചെയ്ത അക്കൗണ്ടിൽ ആവശ്യമായ തുക പ്രതിമാസം 992 യൂറോ അല്ലെങ്കിൽ പ്രതിവർഷം 11,904 യൂറോ ആണ്.
വിവിധ സ്‌കോളർഷിപ്പുകൾ യുഎഇയിൽ ലഭ്യമാണ്. അക്കാദമിക് മെറിറ്റ്, സാമ്പത്തിക ആവശ്യം അല്ലെങ്കിൽ മറ്റ് മാനദണ്ഡങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഇവ നൽകുന്നത്. ചിലത് ചില പഠന മേഖലകൾക്ക് മാത്രമുള്ളതാണെന്നും നിങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കാനും കഴിയും.
നിങ്ങൾക്ക് ജർമ്മനിയിൽ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ, നിങ്ങളുടെ പേരിൽ വിദേശികളുടെ അധികാരത്തിന് പ്രതിജ്ഞാബദ്ധതയുടെ ഒരു പ്രഖ്യാപനം സമർപ്പിക്കാവുന്നതതാണ്. ഇതിനർത്ഥം ഒരു വിസയ്ക്ക് അപേക്ഷിക്കമ്പോൾ നിങ്ങളുടെ വരുമാനം സംബന്ധിച്ച് തെളിവ് നിങ്ങൾക്ക് ആവശ്യമില്ല, കാരണം നിങ്ങളുടെ സ്‌പോൺസർ ചെയ്യുന്നവർ നിങ്ങളുടെ ചെലവുകൾ വഹിക്കും.
കൂടാതെ നിങ്ങളുടെ നാട്ടിലെ ജർമ്മൻ കോൺസലേറ്റുമായി ബന്ധപ്പെട്ട് കൃത്യമായ സാമ്പത്തിക ഡോക്യുമെന്റേഷൻ ആവശ്യകതകൾ പരിശോധിക്കേണ്ടതാണ്. ജർമ്മനിയിൽ വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനും സാധിക്കും. ഒരു വർഷം 140 മുഴുവൻ ദിനത്തിലോ അല്ലെങ്കിൽ 280 പകുതി ദിനത്തിലോ ജോലി ചെയ്യാം. ഇങ്ങനെ ജോലി ചെയ്യുന്നതിന് ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുടെ അംഗീകാരം ആവശ്യമില്ല. സെമസ്റ്റർ അവധിക്കാലത്ത് നിങ്ങൾക്ക് എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാം. അതിന് ഒരു പരിധിയുമില്ല. ജർമ്മനിയിലെ പഠനം സുഗമമാക്കുന്നതിന് മുകളിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി ഉറപ്പാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |