ന്യൂഡൽഹി: ആണവോർജം, പെട്രോളിയം, ഫുഡ് പാർക്കുകളുടെ വികസനം തുടങ്ങിയ മേഖലകളിൽ നാല് കരാറുകളിൽ ഒപ്പിട്ട് ഇന്ത്യയും യു.എ.ഇയും. കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും കിട്ടാൻ ഇതോടെ അവസരമൊരുങ്ങി.
രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ധാരണയിൽ ഒപ്പിട്ടത്.
ഡൽഹി ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും നഹ്യാൻ കണ്ടു. ഇന്ന് അദ്ദേഹം മുംബയിൽ ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന ബിസിനസ് ഫോറത്തിൽ പങ്കെടുക്കും.
നാല് സുപ്രധാന കരാറുകൾ
1 അബുദാബി നാഷണൽ ഓയിൽ കമ്പനിയും(അഡ്നാക്) ഇന്ത്യൻ ഓയിൽ കോർപ്പറേഷനും തമ്മിൽ
2.അഡ്നാക്കും ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡും തമ്മിലും അഡ്നാക്കും ഊർജ്ജ ഭാരതും തമ്മിലും
3. ബാരാക്കാ ന്യൂക്ളിയർ പ്ളാന്റുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കമ്പനിയും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഒഫ് ഇന്ത്യയും തമ്മിൽ
4 ഫുഡ് പാർക്കുകളുടെ വികസനത്തിനായി ഗുജറാത്ത് സർക്കാരും അബുദാബി കമ്പനി പി.ജെ.എസ്.സിയും തമ്മിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |