കോട്ടയം: കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് മാന്നാനത്ത് റഫറിമാരുടെ ദ്വിദിന ബാസ്കറ്റ്ബോൾ ശില്പശാല നടത്തി.തൊണ്ണൂറിലധികം റഫറിമാർ പങ്കെടുത്തു.
ബാസ്കറ്റ്ബോളിലേക്ക് ദേശീ, സംസ്ഥാന റഫറിമാരെ സജ്ജരാക്കുക എന്നതായിന്നു ശില്പശാലയുടെ പ്രധാന ലക്ഷ്യം.
കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ മുൻ അന്താരാഷ്ട്ര റഫറിയും റഫറീസ് കമ്മീഷൻ ചെയർമാനുമായ ഫാ. ഫിലിപ്സ് വടക്കക്കളം, ലോക ചാമ്പ്യൻഷിപ്പിന്റെ 3 x3 ഫൈനലുകൾ നിയന്ത്രിച്ച നിലവിലെ അന്താരാഷ്ട്ര റഫറി കർണാടകയിൽ നിന്നുള്ള മോഹൻ കുമാർ, കേരളത്തിൽ നിന്നുള്ള ഫിബ കമ്മീഷണർ പ്രിൻസ് കെ. മാറ്റം എന്നിവർ നേതൃത്വം നൽകി. കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ടെക്നിക്കൽ കമ്മീഷൻ ചെയർമാൻ ജോൺസൺ ജോസഫ് കൺവീനർ മനോജ് സേവ്യർ എന്നിവർ ചേർന്നാണ് നടത്തിയത്.
ക്രിക്കറ്റ് ടൂറിസവുമായി കെ.സി.എ
തിരുവനന്തപുരം:കെ.സി.എൽ സമ്മാനിച്ച ആവേശവും ആദ്യ സീസണിന്റെ വൻവിജയവും ക്രിക്കറ്റിനെ ടൂറിസം മേഖലയുമായി കോർത്തിണക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ).
കേരളക്രിക്കറ്റ് ലീഗിനെ കേരളത്തിന്റെ ടൂറിസവുമായി കോർത്തിണക്കി കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ 'ക്രിക്കറ്റ് ടൂറിസം' പദ്ധതി യാഥാർത്ഥ്യമാക്കുവാനാണ് നീക്കം.
സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് വിപുലമായ പദ്ധതികൾക്കാണ് കെ.സി.എ രൂപം നൽകുന്നത്.
കെ.സി.എൽ നട്ടെല്ല്
കഴിഞ്ഞ വർഷം ആരംഭിച്ച കേരളക്രിക്കറ്റ് ലീഗ് ആണ് പദ്ധതിയുടെ നട്ടെല്ല്. പ്രാദേശിക ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ, ജില്ലകൾക്കിടയിൽ വലിയ ആരാധക പ്രവാഹം ഉണ്ടാകുമെന്നാണ് കെ.സി.എയുടെ കണക്കുകൂട്ടൽ. തിരുവനന്തപുരത്ത് നടക്കുന്ന മത്സരം കാണാൻ കോഴിക്കോട്ടു നിന്നും, കൊച്ചിയിൽ നിന്നും മലബാർ മേഖലയിൽ നിന്നും ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമിക എത്തും.വരുടെ യാത്ര, താമസം, ഭക്ഷണം എന്നിവയിലൂടെ പ്രാദേശിക വിപണിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
സാധ്യതകൾ
മത്സരങ്ങൾ കാണാനെത്തുന്ന ആൾക്കാരെ കൂടുതൽ ദിവസം തങ്ങാൻ ഉതകുന്ന തരത്തിലുള്ള വിനോദ പരിപാടികൾ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമാക്കുവാനാണ് കെ.സി.എയുടെ പദ്ധതി.
കെ സി എൽ നടക്കുന്ന മാസങ്ങളിൽ സ്‌പെഷ്യൽ റേറ്റ് നൽകാൻ ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകളുമായി ചർച്ച നടക്കുകയാണ്.
ക്രിക്കറ്റ് മത്സരങ്ങൾ ടൂറിസം സീസണുകളിൽ പ്ലാൻ ചെയ്താൽ, കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. മത്സര ടിക്കറ്റിനൊപ്പം ഹോട്ടൽ താമസം, കായൽ യാത്ര, മറ്റ് വിനോദങ്ങൾ എന്നിവ ചേർത്ത് ആകർഷകമായ ക്രിക്കറ്റ് പാക്കേജുകൾ' നൽകാൻട്രാവൽ ഏജൻസികൾക്ക് കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |