പെട്രോൾ പമ്പിൽ പോയാൽ എത്ര രൂപയുടെ പെട്രോൾ വേണമെന്ന് പറഞ്ഞ ശേഷം അശ്രദ്ധമായി ഇരിക്കുകയാണ് മിക്കവരും ചെയ്യുന്നത്. കൊടുക്കുന്ന പൈസയുടെ പെട്രോളടിച്ചിട്ടുണ്ടോയെന്നോ, കബളിപ്പിക്കപ്പെടുന്നുണ്ടോയെന്നൊന്നും പലരും ശ്രദ്ധിക്കാറില്ല.
എന്നാൽ ചിലരാകട്ടെ പെട്രോൾ പമ്പിലാണെങ്കിൽപ്പോലും ഫോണിലായിരിക്കും. അത്തരത്തിൽ പെട്രോൾ പമ്പിൽ നിന്നുള്ളൊരു വീഡിയോയ്‌ക്കെതിരെ വ്യാപക വിമർശനം ഉയരുകയാണ്.
ഗ്യാസ് പമ്പിന് തകരാർ സംഭവിച്ച് പെട്രോൾ മുഴുവൻ പുറത്തേക്ക് ഒഴുകിയാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? അവരെ നിങ്ങൾ സഹായിക്കാൻ ശ്രമിക്കുമോ അതോ സഹായത്തിനായി അരെയെങ്കിലും വിളിക്കുമോ. എന്നാൽ പെട്രോൾ പമ്പിലെത്തിയ ഒരു യുവതി ഇതുരണ്ടുമല്ല ചെയ്തത്.
യുവതി കാറിനുള്ളിൽ ഇരിക്കുകയാണ്. ഗ്യാസ് പമ്പ് തകരാറിലായതിനാൽ ബുദ്ധിമുട്ടുകയാണ് സുഹൃത്ത്. അവരാകെ നനഞ്ഞിട്ടുണ്ട്. വസ്ത്രത്തിൽ പെട്രോൾ വീണിട്ടുണ്ട്. മാത്രമല്ല ഗ്യാസ് പമ്പിൽ നിന്ന് പെട്രോൾ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥ റീലാക്കുകയാണ് കാറിലിരുന്ന യുവതി ചെയ്തത്. തുടർന്ന് റെഡ്ഡിറ്റിൽ പോസ്റ്റും ചെയ്തു.
യുവതിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. 'വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റം വേണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്', 'യുവതിയും സുഹൃത്തും വിഡ്ഡികളാണ്, കാരണം അവർ പമ്പ് ജീവനക്കാരനെ വിവരമറിയിക്കാൻ പോയില്ല.' 'എന്തും റീലാക്കുന്ന പ്രവണത നല്ലതിനല്ല, വലിയ വില കൊടുക്കേണ്ടി വരും, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' - എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |