പാലക്കാട്: ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചുവീണ യാത്രക്കാരൻ മരിച്ചു. ശ്രീകൃഷ്‌ണപുരം കരിമ്പുഴ സ്വദേശി കൃഷ്‌ണചന്ദ്രനാണ് (35) മരിച്ചത്.
കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് വരുന്നതിനിടെ ഇന്ന് പുലർച്ചെ ഒന്നരയോടെ ചന്ദ്രാപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. ചവിട്ടുപടിയിൽ ഇരുന്ന കൃഷ്‌ണചന്ദ്രൻ ട്രാക്കിലേക്ക് വീഴുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |