SignIn
Kerala Kaumudi Online
Sunday, 10 November 2024 1.18 PM IST

ചൈനയടക്കം ശത്രുക്കൾ കരുതിയിരുന്നോ; ഹിസ്‌ബുള്ള നേതാവിനെ വധിക്കാൻ ഇസ്രയേൽ പ്രയോഗിച്ച ബങ്കർ ബസ്റ്റർ ഇന്ത്യക്കുമുണ്ട്

Increase Font Size Decrease Font Size Print Page
bunker-buster-bombs

സംഘടനയുടെ അവസാന വാക്കായ സെക്രട്ടറി ജനറൽ ഹസൻ നസ്രള്ളയെ (64) വ്യോമാക്രമണത്തിലൂടെ ഇസ്രയേൽ വധിച്ചത് ഹിസ്‌ബുള്ളയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിൽ കെട്ടിടസമുച്ചയങ്ങൾക്ക് 60 അടിയിലുള്ള ഭൂഗർഭ ആസ്ഥാനത്താണ് നസ്രള്ള കഴിഞ്ഞിരുന്നത്. ന്യൂ ഓർഡർ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിൽ ബങ്കറുകൾ തകർക്കുന്ന മാരകശേഷിയുള്ള ബോംബുകളാണ് ഇസ്രയേൽ പ്രയോഗിച്ചത്.

യുസ് നിർമിത ബോംബായ ബങ്കർ ബസ്റ്റർ ആണ് നസ്രള്ളയെ വധിക്കാൻ ഇസ്രയേൽ ഉപയോഗിച്ചത്. ഒരു നഗര പ്രദേശത്ത് നടത്തുന്ന ഏറ്റവും വലിയ ബോംബാക്രമണങ്ങളിൽ ഒന്നാണിത്. 85 ബങ്കർ ബസ്റ്റർ ബോംബുകളടക്കം 80 ടൺ സ്ഫോടക വസ്തുക്കളാണ് ഓപ്പറേഷനിൽ ഉപയോഗിച്ചത്.

എന്താണ് ബങ്കർ ബസ്റ്റർ ബോംബുകൾ

'ഗ്രൗണ്ട് പെനട്രേഷൻ മ്യുണീഷൻസ്' എന്ന പേരിൽ അറിയപ്പെടുന്ന ബങ്കർ ബസ്റ്റർ ബോംബുകൾ കഠിനമായ ടാർജെറ്റുകളും സൈനിക ബങ്കറുകൾ പോലെ ആഴത്തിലുള്ള ഭൂഗർഭ തുരങ്കങ്ങളും ആക്രമിക്കാൻ ഉപയോഗിക്കുന്ന യുദ്ധോപകരണങ്ങളാണ്. 2000 പൗണ്ട് മുതൽ 4000 പൗണ്ട് വരെയാണ് ഇതിന്റെ ഭാരം. ഭൂമിയുടെ 30 അടിവരെയും കോൺക്രീറ്റിന്റെ ആറ് മീറ്റർവരെയും തുളച്ചുകയറാൻ ശേഷിയുള്ള ആയുധങ്ങളാണിത്.

സ്ഫോടക വസ്തുക്കളും ഫ്യൂസുകളും മറ്റും നിറച്ച ഇത്തരം ബോംബുകൾ ലക്ഷ്യത്തിൽ തുളച്ചുകയറിയതിനുശേഷം മാത്രമാണ് പൊട്ടിത്തെറിക്കുന്നത്. ടാർഗറ്റിൽ പരമാവധി നാശനഷ്ടം വരുത്തുകയെന്നതാണ് ഇത്തരം ബോംബുകളുടെ ലക്ഷ്യം. ബങ്കർ ബസ്റ്ററുകൾ പ്രയോഗിക്കുമ്പോൾ ഉണ്ടാവുന്ന ഗതികോർജ്ജമാണ് ഇവയെ ആഴത്തിൽ തുളച്ചുകയറാൻ പ്രാപ്തമാക്കുന്നത്.

രണ്ടാം ലോക മഹായുദ്ധകാലത്താണ് ബങ്കർ ബസ്റ്ററുകൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. ജർമ്മൻ എഞ്ചിനീയർ ഓഗസ്റ്റ് കോൻഡേഴ്‌സ് വികസിപ്പിച്ചെടുത്ത റോച്ച്ലിംഗ് ഷെല്ലുകൾ 1942ലും 1943ലും പരീക്ഷിച്ച ആദ്യത്തെ നൂതന ബങ്കർ ബസ്റ്റർ ബോംബുകളായാണ് കണക്കാക്കപ്പെടുന്നത്.

ബങ്ക‌ർ ബസ്റ്ററുകൾ വിവിധതരം

പ്രധാനമായും മൂന്ന് തരം ബങ്കർ ബസ്റ്ററുകളാണ് ഉപയോഗിക്കുന്നത്. ഗൈഡഡ് ബോംബ് യൂണിറ്റ് 28,​ ഗൈഡഡ് ബോംബ് യൂണിറ്റ് 37,​ മാസീവ് ഓർഡ്‌നൻസ് പെനട്രേറ്റർ എന്നീ ബങ്കർ ബസ്റ്ററുകളാണ് യുദ്ധവേളകളിൽ കൂടുതലായും ഉപയോഗിക്കുന്നത്.

  • ഗൈഡഡ് ബോംബ് യൂണിറ്റ് 28 (ജിബിയു 28)​: ഗൾഫ് യുദ്ധകാലത്ത് നിർമിക്കപ്പെട്ട ഇവയ്ക്ക് 5000 പൗണ്ടാണ് ഭാരം. കൃത്യമായി ലക്ഷ്യത്തിൽ തുളച്ചുകയറുന്നതിനായി ലേസർ സാങ്കേതിക വിദ്യാണ് ഇതിൽ ഉപയോഗിക്കുന്നത്. പീരങ്കി ബാരലുകളാലാണ് ഇവ നിർമിച്ചിരിക്കുന്നത്.
  • ഗൈഡഡ് ബോംബ് യൂണിറ്റ് 37 (ജിബിയു 37): മോശം കാലാവസ്ഥയിലും ലക്ഷ്യത്തിൽ തുളച്ചുകയറാൻ ശേഷിയുള്ള ഈ ബോംബ് ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
  • മാസീവ് ഓർഡ്‌നൻസ് പെനട്രേറ്റർ (ജിബിയു 57): യു എസിന്റെ ആയുധശേഖരത്തിലുള്ള ഏറ്റവും വലിയ ബങ്കർ ബസ്റ്ററാണിത്. 30,000 പൗണ്ടാണ് ഇതിന്റെ ഭാരം. കോൺക്രീറ്റ് പ്രതലത്തിന്റെ 200 അടിവരെ തുളച്ചുകയറാൻ ഇതിന് സാധിക്കും.

നിയമവശങ്ങൾ

അന്താരാഷ്‌ട്ര നിയമം ബങ്കർ ബസ്റ്റർ ബോംബുകളെ പ്രത്യേകമായി നിരോധിക്കുന്നില്ലെങ്കിലും, ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ അവയുടെ ഉപയോഗം ധാർമ്മികവും നിയമപരവുമായ ആശങ്കകൾ ഉയർത്തുന്നു. ജനീവ കൺവെൻഷൻ പോലുള്ള അന്താരാഷ്ട്ര മാനുഷിക നിയമം ഇത്തരം യുദ്ധോപകരണങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ സാധാരണ പൗന്മാർ കൊല്ലപ്പെടുന്നത് കർശനമായി വിലക്കുന്നു. നസ്രള്ളയെ കൊലപ്പെടുത്താൻ ഇസ്രയേൽ 5000 പൗണ്ട് ഭാരമുള്ള യുഎസ് നിർമിത ബങ്കർ ബസ്റ്ററാണ് ഉപയോഗിച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്‌ച്ചി ആരോപിക്കുന്നു.

അമേരിക്കൻ ഇടപെടൽ

ഇസ്രയേലിന് കാലങ്ങളായി യുസ് ബങ്കർ ബസ്റ്ററുകൾ കൈമാറി വരികയാണ്. 2005ൽ 100 ജിബിയു 28, 2014ൽ കൂടുതൽ ബങ്കർ ബസ്റ്ററുകൾ, 2023ൽ 1000 ബങ്കർ ബസ്റ്ററുകളും അമേരിക്ക ഇസ്രയേലിന് നൽകി.

ഇന്ത്യയുടെ ഹാമർ ബങ്കർ ബസ്റ്റർ

ഇസ്രയേലിനും യുഎസിനും എന്നപോലെ ഇന്ത്യയുടെ ആയുധശേഖരത്തിലും ബങ്കർ ബസ്റ്ററുകളുണ്ട്. ഇന്ത്യയുടെ തദ്ദേശീയ എൽസിഎ തേജസ് യുദ്ധവിമാനത്തിൽ ഘടിപ്പിക്കുന്ന ഫ്രഞ്ച് എയർ-ടു ഗ്രൗണ്ട് ഹാമർ മിസൈലുകൾ ഇന്ത്യൻ വ്യോമസേന ഓർഡർ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 70 കിലോമീറ്റർ (43.5 മൈൽ) പരിധിയിൽ നിന്ന് ബങ്കറുകളോ കഠിനമായ ലക്ഷ്യങ്ങളോ തകർക്കാൻ തേജസിനെ സഹായിക്കുന്നവയാണ് ഹാമറുകൾ.

125, 250, 500, 1,000 കിലോഗ്രാം (275, 551, 1,102, 2,205 പൗണ്ട്) ഭാരമാണ് ഹാമറുകൾക്കുള്ളത്. മിസൈൽ, ഗ്ലൈഡിംഗ് ബോംബ് പതിപ്പുകളിലാണ് യുദ്ധോപകരണങ്ങൾ എത്തിച്ചതെന്നാണ് വിവരം. റഫേൽ യുദ്ധവിമാനങ്ങൾക്ക് ഇത്തരത്തിലെ ആറ് ഹാമറുകൾ വഹിക്കാനാകും.

TAGS: BUNKER BUSTER BOMBS, ISRAEL, HEZBOLLAH, INDIA, HAMMER BUNKER BUSTER MISSILES, NAZRALLAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.