പാലക്കാട്: അകത്തേത്തറ ശബരി ആശ്രമത്തിൽ ശതാബ്ദി ആഘോഷ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് മുന്നിലെ നിലവിളക്കിൽ നിന്ന് തീ പടർന്നത്. സമീപത്തുണ്ടായിരുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും തീയണച്ചതിനാൽ അത്യാഹിതം ഒഴിവായി. ഇന്നലെ രാവിലെ 10.45നായിരുന്നു സംഭവം. കാറിൽ വന്നിറങ്ങിയ ഗവർണർ ആദ്യം പോയത് ആശ്രമത്തിലുള്ള ഗാന്ധി കുടീരത്തിലേക്കാണ്. ഗാന്ധിജി പാലക്കാട് എത്തുമ്പോഴെല്ലാം സന്ദർശിക്കുകയും താമസിക്കുകയും ചെയ്തിട്ടുള്ള ഇടമാണിത്. തുടർന്ന് ആശ്രമ മന്ദിരത്തിലെ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്താനായി കുനിഞ്ഞപ്പോഴാണ് ഷാളിലേക്ക് തീ പടർന്നത്. ശ്രദ്ധയിൽപെടാതിരുന്ന ഗവർണർ പ്രാർഥനാ ചടങ്ങിൽ മുഴുകിയെങ്കിലും അടുത്തുണ്ടായിരുന്നവർ കഴുത്തിലെ ഷാൾ എടുത്തുമാറ്റി തീയണയ്ക്കുകയായിരുന്നു. ഗവർണർ ഉദ്ഘാടനം നിർവഹിച്ചശേഷമാണ്
മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |