വിഴിഞ്ഞം: കല്ലൻ കണവയെ ചൊല്ലി തർക്കം.ഒരാൾക്ക് മർദ്ദനമേറ്റു.പുല്ലുവിള സ്വദേശി മുത്തപ്പനെയാണ് കൂടെയുണ്ടായിരുന്ന തൊഴിലാളികൾ മർദ്ദിച്ചത്.സംഘമായി മത്സ്യബന്ധനത്തിന് പോയി ലഭിച്ച കല്ലൻ കണവകളിൽ ഒന്ന് മുത്തപ്പൻ ചോദിക്കാതെ എടുത്തുവെന്ന് ആരോപിച്ച് സഹതൊഴിലാളികൾ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ശരീരത്തിലും തലയിലും ഇടിയേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.ഇക്കഴിഞ്ഞ 28ന് അടിമലത്തുറ കടപ്പുറത്തായിരുന്നു സംഭവം.ഇവർ പിടിച്ചുകൊണ്ടുവന്ന കല്ലൻ കണവകൾ ലേലം ചെയ്ത് വിറ്റിരുന്നു. വീട്ടാവശ്യത്തിനായി ഇവർ മാറ്റിയിട്ടിരുന്നതിൽ ഒന്ന് മുത്തപ്പൻ എടുത്തു.ഇതേ തുടർന്നുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.സംഭവത്തിൽ മൂന്നു പേർക്കെതിരെവിഴിഞ്ഞം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |