നെടുംങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയൻ യൂത്ത് മൂവ്‌മെന്റും ചോറ്റുപാറ ഗവ. ഹോമിയോ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ കൗൺസിലർ എൻ. ജയൻ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ചു സെബാസ്റ്റ്യൻ ( തൈറോയ്ഡ്). പാർവതി എം നായർ (അലർജി), ചിപ്പി വി.എം (ഫിസിയോതെറാപ്പി) എന്നിവർ ജീവിതശെെലി രോഗങ്ങളെക്കുറിച്ചും, ഹോമിയോപ്പതിക്കുള്ള പ്രധാന്യത്തെക്കുറിച്ചും ഫിസിയോ തെറാപ്പിയെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നയിച്ചു. യൂണിയൻ കൗൺസിലർ സുരേഷ് ചിന്നാർ സംസാരിച്ചു. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സനീഷ് മാവടി നന്ദി പറഞ്ഞു. തുടർന്ന് ജീവിതചര്യ രോഗങ്ങൾ, തൈറോയ്ഡ്, അലർജി, ഫിസിയോതെറാപ്പി, അസ്ഥിസംബന്ധമായ രോഗങ്ങൾ, മൈഗ്രെയിൻ രോഗനിർണായവും മരുന്നുകളുടെ വിതരണവും നടന്നു. യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് മനോജ്, ജോയിന്റ് സെക്രട്ടറി സുധേഷ്, ബിജു റ്റി.ആർ, മറ്റു കൗൺസിൽ അംഗങ്ങൾ ആയ വിനോദ്, വിഷ്ണു, അഖിൽ, വനിതാ സംഘ കൗൺസിൽ അംഗങ്ങൾ ആയ പുഷ്പ, സുമി, ഷീമ, സൈബർ സേന കൺവീനർ അമ്പിളി ജയൻ കുമാര സംഘ സെക്രട്ടറി അമൽ ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകിയ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |