ഇടുക്കി: വോട്ടർ പട്ടികാ തീവ്ര പരിശോധനാ (എസ്.ഐ. ആർ) പീഡനത്തിന്റെ പേരിൽ
ജീവനെടുക്കുന്ന ഇരട്ട ജോലിക്ക് എതിരെ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. മാനസീക പീഡനം താങ്ങാനാവാതെ പയ്യന്നുരിൽ ഒരു ജീവനക്കാരൻ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിഷേധ മാർച്ച്. പഞ്ചായത്ത് ഇലക്ഷൻ നടക്കുന്ന പശ്ചാത്തലത്തിൽ എസ്.ഐ.ആർ പരിപാടി മാറ്റി വെയ്ക്കണമെന്നും പഞ്ചായത്ത് ഇലക്ഷനു ശേഷം നടത്തുന്നതാണ് ഉചിതമെന്നും നിയമസഭ പ്രമേയം പാസാക്കുകയും സർവ്വകക്ഷി രാഷ്ട്രീയ യോഗവും കേരളത്തിലെ സർവ്വീസ് സംഘടനകളും അഭിപ്രായം പങ്കുവച്ചിരുന്നതാണ്. അസാദ്ധ്യമായ സമയ പരിധിക്കകത്ത് ജോലി പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരുടെ മാസിക പീഡനം മൂലം ആഘഛ മാർ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ബി. എൽ. ഒ മാർ പ്രതിഷേധ സൂചകമായി ഇന്ന് ജോലിയിൽ നിന്നും വിട്ടു നിൽക്കുകയും ചീഫ് ഇലക്ഷൻ കമ്മീഷന്റെ ഓഫീസിലേക്കും , ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.ജില്ലയിലെ മുഴുവൻ ജീവനക്കാരും അദ്ധ്യാപകരും, ബി. എൽ ഒ മാരും 12 ന് ജില്ലാ കളക്ടറുടെ കാര്യാലയത്തിനു മുന്നിൽ എത്തിച്ചേരണമെന്നും സംയുക്ത സമരസമിതി നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ അണിനിരക്കണമെന്നും അദ്ധ്യാപക സർവീസ് സംഘടന സമിതി ജില്ലാ കൺവീനർ ഡി.ബിനിലും ജില്ലാ ചെയർമാൻ ജയ്‌സൺ ജോർജ്ജും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |