SignIn
Kerala Kaumudi Online
Monday, 07 July 2025 4.01 AM IST

ദോശയ്ക്കും ഇഡ്ഡലിക്കും അരയ്ക്കുമ്പോൾ കുറച്ച് ഐസ് ക്യൂബുകൾ ചേർത്തുനോക്കൂ, അത്ഭുതം കാണാം

Increase Font Size Decrease Font Size Print Page
dosa-batter

ദോശയും ഇഡ്ഡലിയുമൊക്കെ ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. എന്നാൽ മാവ് അരച്ച് ഉണ്ടാക്കിക്കഴിയുമ്പോൾ പലർക്കും ഉദ്ദേശിച്ച രീതിയിൽ ഇവ തയ്യാറാക്കാൻ സാധിക്കാറില്ല. കട്ടിയായി പോകുന്നുവെന്നും സ്വാഭാവിക സ്വാദ് ലഭിക്കുന്നില്ലെന്നും പരാതി പറയുന്നവർ നിരവധിയാണ്. എന്നാൽ സിമ്പിൾ ഒരു സൂത്രവിദ്യ ഉപയോഗിച്ച് ഇതിന് പരിഹാരം കാണാം.

ഇഡ്ഡലി. ദോശ എന്നിവയ്ക്കായി അരയ്ക്കുമ്പോൾ കൂടുതൽ സോഫ്‌ട് ആകാൻ അരിക്കും ഉഴുന്നിനുമൊപ്പം വെള്ളത്തിന് പകരം കുറച്ച് ഐസ് ക്യൂബുകൾ ചേർത്തരയ്ക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ അരിയും ഉഴുന്നും അരയ്ക്കുമ്പോൾ ചൂട് ആകുന്നത് ഒഴിവാക്കാം. മാവ് അരയ്ക്കുമ്പോൾ ചൂടാവുന്നത് മാവ് പെട്ടെന്ന് പുളിക്കുന്നതിന് കാരണമാവും. ഫ്രിഡ്‌ജിൽ സൂക്ഷിച്ചാലും മാവ് പെട്ടെന്നുതന്നെ പുളിച്ചുപോവുകയും ഉപയോഗശൂന്യമാവുകയും ചെയ്യും.

മാവ് പുളിച്ചുപോകാതെ ദിവസങ്ങളോളം സൂക്ഷിക്കാൻ വെറ്റില സഹായിക്കും. വെറ്റില നന്നായി കഴുകിയെടുത്തതിന് ശേഷം അരച്ചുവച്ചിരിക്കുന്ന മാവിന് മുകളിലായി വയ്ക്കാം. ഇനിയിത് അടച്ചുവച്ചതിനുശേഷം ഫ്രിഡ്‌ജിൽ വച്ചാൽ എത്രദിവസം വേണമെങ്കിലും മാവ് പുളിക്കാതെ സൂക്ഷിക്കാം.

TAGS: KITCHEN TIPS, FOODTIPS, DOSA BATTER, ICECUBES, IDDLI BATTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.