SignIn
Kerala Kaumudi Online
Saturday, 21 December 2024 8.08 PM IST

വേട്ടയാനിൽ രജനികാന്തിന്റെ പ്രതിഫലം 125 കോടി വരെ,​മഞ്ജുവാര്യരും ഫഹദും വാങ്ങുന്നത് എത്രയെന്നറിയാമോ ?​

Increase Font Size Decrease Font Size Print Page
manju-

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃൽ്

ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ പ്രതിഫല വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

രജനികാന്തിനൊപ്പം വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമാണ് വേട്ടയ്യൻ. അമിതാഭ് ബച്ചൻ അടക്കമുള്ളവർ ചിത്രത്തിലുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് നായകനായി എത്തുന്ന രജനികാന്ത് ആണെന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് വരുന്ന റിപ്പോർട്ടുകൾ. 100 മുതൽ 125 കോടിവരെയാണ് രജനികാന്തിന്റെ പ്രതിഫലം. അമിതാഭ് ബച്ചന്റെ പ്രതിഫലം ഏഴ് കോടിയാണ്. വേട്ടയ്യനിൽ മുഴുനീളെ കഥാപാത്രത്തെയല്ല അദ്ദേഹം അവതരിപ്പിക്കുന്നതെന്നും വിവരമുണ്ട്.

മലയാള താരമായ ഫഹദ് ഫാസിലിന്റെ പ്രതിഫലം രണ്ട് മുതൽ നാല് കോടി വരെയെന്നാണ് റിപ്പോർട്ട്. നടൻ റാണയുടെ പ്രതിഫലം അഞ്ച് കോടിയാണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ധനുഷിന്റെ നായികയായണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തല അജിത് കുമാറിനൊപ്പവും വിജയ് സേതുപതിക്കൊപ്പവും താരം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2 മുതൽ 3 കോടിക്ക് ഇടയിലാണ് മഞ്ജു വാര്യർ രജനികാന്തിന്റെ നായികവാൻ പ്രതിഫലമായി വാങ്ങിച്ചതെന്നാണ് വേട്ടയാൻ കേന്ദ്രങ്ങളിൽ നിന്നും പുറത്ത് വരുന്ന വിവരം. 25 ലക്ഷം റിതിക സിം​ഗ് വാങ്ങിക്കുന്നു.

ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമാണം. മലയാളിയായ ഗിരീഷ് ഗംഗാധരൻ ഛായാ​ഗ്രാഹകനായി എത്തുന്ന ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. വേട്ടയ്യന്റേതായി അടുത്തിടെ റിലീസ് ചെയ്ത മനസിലായോ ​ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു.

TAGS: VETTAIYAN, RAJANI, RAJANIKANTH, MANJU WARRIER, FAHAD, FAHAD FAZIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.