മോഹൻലാൽ-പൃഥ്വിരാജ് ആരാധകർ കാത്തിരിക്കുന്ന എമ്പുരാൻ സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത്. സംവിധായകനായ പൃഥ്വിരാജ് തന്നെയാണ് അപ്‌ഡേറ്റ് പുറത്തുവിട്ടത്. നിലവിൽ ഗുജറാത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രീകരണം 1400 കിലോമീറ്റർ അകലെ ഹൈദരാബാദിലേക്ക് ഷിഫ്‌റ്റു ചെയ്‌ത വിവരമാണ് പൃഥ്വി പങ്കുവച്ചത്. നിലവിൽ ഏഴാമത്തെ ഷെഡ്യൂളാണ് ഗുജറാത്തിൽ പൂർത്തിയായത്.
#L2E #Empuraan Guj --> Hyd. A 1400kms shift, 12 hr turn around time, one hell of a team!
Posted by Prithviraj Sukumaran on Friday 4 October 2024
എമ്പുരാന്റെ ഷൂട്ടിംഗ് 100 ദിവസം പൂർത്തിയായ കാര്യം ഛായാഗ്രാഹകനായ സുജിത് വാസുദേവ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 'എമ്പുരാൻ ഷൂട്ട് ദിവസങ്ങൾ, നൂറ് ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട് പോകുന്നു…' എന്നാണ് സുജിത്ത് വാസുദേവ് എക്‌സിൽ കുറിച്ചത്.
അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായ് അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാകും. ചിത്രം 2025 മാർച്ചിൽ റിലീസ് ചെയ്യാനാണ് സാദ്ധ്യത.എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫർ 2019 മാർച്ച് 28 നായിരുന്നു റിലീസ് ചെയ്തത്. 2025 ൽ ഇതേദിവസം തന്നെ എമ്പുരാനും റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.
ആശീര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസ് കൂടി നിർമാണ പങ്കാളിയാവുന്ന എമ്പുരാൻ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസിനെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |