SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.50 PM IST

ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

Increase Font Size Decrease Font Size Print Page
m-ramachandran

തിരുവനന്തപുരം: പ്രശസ്‌ത വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു. 91 വയസായിരുന്നു. ദീർഘകാലം ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയിൽ എത്തുന്നത്. 'വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' എന്ന ആമുഖത്തിലൂടെ പ്രശസ്‌തനായി. റേഡിയോ വാർത്താ അവതരണത്തിൽ പുത്തൻ രീതികൾ സൃഷ്ടിച്ച അവതാരകനായിരുന്നു രാമചന്ദ്രൻ. 80കളിലും 90കളിലും രാമചന്ദ്രന്റെ ശബ്ദം കേൾക്കാൻ മലയാളികൾ കാത്തിരിക്കുമായിരുന്നു. കൗതുക വാർത്തകൾ അവതരിപ്പിച്ചും ശ്രദ്ധേയനായി. ടെലിവിഷൻ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഗൾഫിലെ ചില എഫ് എം റേഡിയോകളിലും സേവനമനുഷ്ഠിച്ചിരുന്നു.

കേരള സർവകലാശാല റിട്ടയേർഡ് ജോയിന്റ് രജിസ്‌ട്രാർ പരേതയായ വിജയലക്ഷ്മിയമ്മയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. സംസ്‌കാരം നാളെ രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.

TAGS: AKASHAVANI, NEWS PRESENTER, M RAMACHANDRAN, PASSEDAWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY