കോഴിക്കോട്: ഡിജിറ്റൽ ഉത്പന്ന വിപണിയിലെ പ്രമുഖരായ മൈജിയുടെ മാസ്സ് ഓണം സീസൺ 2 നറുക്കെടുപ്പിൽ അമീർ, ആര്യൻ യാദവ് എന്നിവർക്ക് ടൊയോട്ട ടൈസർ കാറുകൾ സമ്മാനമായി ലഭിച്ചു. കോഴിക്കോട് നടന്ന നറുക്കെടുപ്പിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. സരിത, സതീഷ്, നാദിറ എന്നിവരാണ് ലക്ഷാധിപതികൾ, 18 പേർക്ക് ആക്ടിവ സ്കൂട്ടറുകൾ, അഞ്ച് പേർക്ക് അവധിക്കാല യാത്ര, അഞ്ച് പേർക്ക് രാജ്യാന്തര യാത്ര എന്നിവ സമ്മാനമായി ലഭിച്ചു. ആകെ 15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മാസ്സ് ഓണത്തിലൂടെ നൽകിയത്. 5000 രൂപയ്‌ക്ക് മുകളിലുള്ള പർച്ചേസുകളിൽ ലഭിച്ച സമ്മാന കൂപ്പണുകളിലാണ് നറുക്കെടുപ്പ് നടന്നത്. 45 ദിവസങ്ങളിലായി 45 പേർക്ക് ദിവസം ഒരു ലക്ഷം രൂപ വീതം നൽകുന്ന ക്യാഷ്ബാക്കായിരുന്നു ഓഫറിന്റെ ഹൈലൈറ്റ്.
മൈജി ഓണം മാസ്സ് ഓണം സീസൺ 2 അവസാനദിന നറുക്കെടുപ്പിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ വിജയികളെ പ്രഖ്യാപിക്കുന്നു. ജനറൽ മാനേജർ സെയിൽസ് ആൻഡ് സർവീസ് രതീഷ് കുട്ടത്ത്, ജനറൽ മാനേജർ കൺസ്യൂമർ ഇലക്ട്രോണിക്സ് സെയിൽസ് സുധീഷ് സി.എസ്, ജനറൽ മാനേജർ ഓപ്പറേഷൻസ് കൃഷ്ണ കുമാർ, ജനറൽ മാനേജർ മാർക്കറ്റിംഗ് അവിനാഷ് , അസിസ്റ്റന്റ് ജനറൽ മാനേജർമാരായ ഫിറോസ്, മുഹമ്മദ് റബിൻ എന്നിവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |