കല്ലമ്പലം:കല്ലമ്പലത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന 1,70,000 രൂപ മോഷ്ടാക്കൾ കവർന്നു.നാവായിക്കുളം ഞാറയിൽക്കോണം ദാറുൽ ദുആയിൽ നാസിമുദ്ദീന്റെ പണമാണ് മൂന്നംഗ സംഘം കവർന്നത്.
ഇന്നലെ ഉച്ചയോടെ ദേശീയപാതയിൽ കല്ലമ്പലം ജംഗ്ഷനിലാണ് സംഭവം. നാവായിക്കുളം സബ്ബ് രജിസ്‌ട്രാർ ഓഫിസിൽ വസ്‌തു ഇടപാട് നടത്തിയ ശേഷം ബ്രോക്കർ ഫീസായി കിട്ടിയ രണ്ട് ലക്ഷം രൂപയുമായി കല്ലമ്പലത്തിലെത്തിയതായിരുന്നു. ബാങ്കിന് സമീപം കാത്തുനിന്ന സുഹൃത്തിന് 50000 രൂപയുടെ കെട്ടെടുത്ത് അതിൽ നിന്ന് 30000 രൂപ കൊടുത്ത ശേഷം ബാക്കി സീറ്റിനടിയിൽ മറ്റു തുകയോടൊപ്പം വച്ച് ലോക്ക് ചെയ്ത ശേഷം മരുന്ന് വാങ്ങാനായി പോയതായിരുന്നു. തിരികെ വരുമ്പോൾ പണം നഷ്‌ടപ്പെട്ടതായി കണ്ടെത്തി.സമീപത്തെ സി.സി.ടി.വി പരിശോധിച്ചപ്പോൾ ആണ് മൂന്ന് അംഗ സംഘം വിദഗ്‌ധമായി സീറ്റ് തുറന്ന് കവർച്ച നടത്തുന്ന ദൃശ്യം കണ്ടത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.ബാങ്കിൽപോയിവരുന്ന ഗുണഭോക്താക്കളെ ലക്ഷ്യമിട്ടുനിന്ന മോഷ്ടാക്കളാകണം കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു.അടുത്തിടെ നെടുമങ്ങാട് കാനറ ബാങ്കിന് സമീപം വാഹനത്തിൽ നിന്നു പണം കവർന്ന സംഘമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും സി.സി.ടി.വി ദൃശ്യം പരിശോധിച്ച പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |