ചൊക്ലി: അറിവനുഭവത്തിന്റെ ഒന്നരപ്പതിറ്റാണ്ട് എന്ന പ്രമേയത്തിൽ ചൊക്ലി എം.ടി.എം വാഫി കോളേജിൽ നടന്ന പ്രഥമ സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുത്തുക്കോയ തങ്ങൾ സ്മാരക ബഹുസ്വര അവാർഡ് വൈ.എം ഇസ്മാഈൽ ഹാജിയിൽ നിന്നും വി.കെ ഭാസ്‌കരൻ ഏറ്റുവാങ്ങി. സ്വാമി പ്രേമാനന്ദ ശിവഗിരിമഠം, ഫാദർ തോംസൺ കൊറ്റിയാത്, ജാബിർ ഹുദവി തൃക്കരിപ്പൂർ, പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ, ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ ചന്ദ്രൻ, ഉദയൻ, കെ.എം പവിത്രൻ, കെ. കുഞ്ഞിമൂസ, അഡ്വ. പി.കെ രവീന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. കോളേജ് മാനേജർ നൗഫൽ മൗലവി സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ റസാഖ് വാഫി പറമ്പായി, മാനേജിംഗ് ട്രസ്റ്റി അബ്ദുന്നാസർ ഹാജി സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |