കൊച്ചി: ഇൻഫോപാർക്കിലെ സൻസ്‌കാര സ്‌കൂൾ, തൃപ്പൂണിത്തുറ വിദ്യാരംഭം പ്രീസ്‌കൂൾ എന്നിവിടങ്ങളിൽ 13ന് രാവിലെ 8മുതൽ വിദ്യാരംഭ ചടങ്ങ് നടക്കും. മുത്തൂറ്റ് ഗ്രൂപ്പ് എം.ഡി. ജോർജ്ജ് അലക്‌സാണ്ടർ, ഹൈക്കോടതി മുൻ ജഡ്ജി ബി. കെമാൽ പാഷ, സംവിധായകൻ സിബി മലയിൽ, നടി മല്ലിക സുകുമാരൻ, നർത്തകി നീന പ്രസാദ്, കഥകളി ആചാര്യൻ ഫാക്ട് പത്മനാഭൻ, നർത്തകി കലാമണ്ഡലം കലാ വിജയൻ, ശാസ്ത്രീയ സംഗീതജ്ഞൻ ഉഡുപ്പി ശങ്കരനാരായണൻ, എഴുത്തുകാരൻ രാമഭദ്ര തമ്പുരാൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകരുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 73560 77755, 9567863227 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |