ചേർത്തല:ശബരിമല തീർത്ഥാടനം തുടങ്ങുവാൻ ഇരിക്കെ അയ്യപ്പഭക്തർക്ക് ഓൺലൈൻ ബുക്കിംഗിലൂടെ മാത്രമേ ദർശനം സാദ്ധ്യമാകൂയെന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് ബി.ഡി.ജെ.എസ് അരൂർ നിയോജകമണ്ഡലം കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. 25 ശതമാനം സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുകയും 75 ശതമാനം ഓൺലൈൻ ആക്കുകയും വേണം യോഗം ആവശ്യപ്പെട്ടു.പ്രതിഷേധ സൂചകമായി 12ന് വൈകിട്ട് 5ന് തുറവൂരിൽ ധർണ നടത്തുമെന്ന് ജില്ലാ സെക്രട്ടറി കെ.പി.ദിലീപ് കുമാർ അറിയിച്ചു.യോഗത്തിൽ അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബിജു പി.മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ടി.ആർ.പൊന്നപ്പൻ പള്ളിപ്പുറം,മേഖല പ്രസിഡന്റ് പ്രിൻസ് പള്ളിപ്പുറം,ശാന്തിനി ഷാജി,ടി.സത്യൻ,കെ.ജി.പ്രതാപൻ,ദേവദാസ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി.ആർ.പവിത്രൻ സ്വാഗതവും കെ.ആർ. ലക്ഷ്മണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |