SignIn
Kerala Kaumudi Online
Wednesday, 23 July 2025 7.54 AM IST

മിൽട്ടൺ ചുഴലിക്കാറ്റ്:ജാഗ്രത,​ ഫ്ലോറിഡയിൽ കൂട്ടപലായനം

Increase Font Size Decrease Font Size Print Page
a

ഫ്ലോറിഡ: ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തിൽപ്പെടുന്ന മിൽട്ടൺ ചുഴലിക്കാറ്റ് പ്രദേശിക സമയം ഇന്ന് പുലർച്ചെ യു.എസിലെ ഫ്ലോറിഡ തീരം തൊടും. ഒരു നൂറ്റാണ്ടിനിടെ സംസ്ഥാനത്ത് ആഞ്ഞടിക്കുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരിക്കും ഇതെന്ന് മുന്നറിയിപ്പ് നൽകിയ പ്രസിഡന്റ് ജോ ബൈഡൻ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അഭ്യർത്ഥിച്ചു.അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആളുകൾ കൂട്ട പലായനം ചെയ്യുന്നതിനാൽ ഹൈവേകളിലുൾപ്പെടെ വൻ തിരക്കാണ്. ദശലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. അതിശക്തമായ കൊടുങ്കാറ്റിന് പുറമെ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. പല പ്രദേശങ്ങളിലും ചുവപ്പ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. റ്റാംപ, സെന്റ് പീറ്റേഴ്‌സ്‌ബർഗ്, ഒർലാൻഡോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ സർവീസ് നിറുത്തി. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വിഷയമാണിതെന്നാണ് ജോ ബൈഡൻ അറിയിച്ചത്. രണ്ടാഴ്ച മുമ്പ് 'ഹെലൻ' ചുഴലിക്കാറ്റ് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് കരകയറും മുമ്പാണ് മിൽട്ടൺ കര തൊടുന്നത്. 200ലധികം പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്.

കാറ്റഗറി 5 ൽ

 മിൽട്ടൺ ചുഴലിക്കാറ്റ് കാറ്റഗറി 5 ൽ ഉൾപ്പെടുത്തി

പടിഞ്ഞാറൻ-മദ്ധ്യ ഫ്ലോറിഡയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നായേക്കുമെന്ന് റിപ്പോർട്ട്

 മണിക്കൂറിൽ 270 കിലോമീറ്റർ വേഗത്തിൽ അടിച്ചുകയറാൻ സാദ്ധ്യത

15 അടി ഉയരത്തിൽ തിരമാലകൾ ഉയർന്നേക്കും

 13 മുതൽ 25 സെന്റീമീറ്റർ വരെ മഴ പെയ്തേക്കും

 പ്രവചനാതീതമായ വെള്ളപ്പൊക്ക മുന്നറിയിപ്പ്

‘ഒഴിഞ്ഞുപോകുക അല്ലെങ്കിൽ മരിക്കും എന്ന് മുന്നറിയിപ്പ്

 20 ദശലക്ഷത്തിലധികം പേരെ ബാധിച്ചേക്കും

 തടവുകാരെ ഉൾപ്പെടെ മാറ്റിപ്പാർപ്പിച്ചു

ടാമ്പയിൽ നിന്ന് 675 മൈൽ (1,085 കിലോമീറ്റർ) തെക്ക് പടിഞ്ഞാറാണ് കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രം

യു.​​​എ​​​സ് ​​​വി​റ​പ്പി​ച്ച​​​ ​​​ചു​ഴ​ലി​ക്കാ​​​റ്റു​​​കൾ

​​​ 1900​​​ ​​​-​​​ ​​​ഗ്രേ​​​റ്റ് ​​​ഗാ​​​ൽ​​​വെ​​​സ്റ്റൺ
1900​​​ ​​​സെ​​​പ്റ്റം​​​ബ​​​ർ​​​ 8​​​ന് ​​​ടെ​​​ക്സ​​​സി​​​ലെ​​​ ​​​ഗാ​​​ൽ​​​വെ​​​സ്റ്റ​​​ണി​​​ലേ​​​ക്കാ​​​ണ് ​​​യു.​​​എ​​​സി​​​ന്റെ​​​ ​​​ച​​​രി​​​ത്ര​​​ത്തി​​​ലെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ​​​ ​​​പ്ര​​​കൃ​​​തി​​​ ​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ൽ​​​ ​​​ഒ​​​ന്നാ​​​യി​​​ ​​​മാ​​​റി​​​യ​​​ ​​​ഗാ​​​ൽ​​​വെ​​​സ്റ്റ​​​ൺ​​​ ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ​​​വീ​​​ശി​​​യ​​​ടി​​​ച്ച​​​ത്.​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വി​​​നാ​​​ശ​​​കാ​​​രി​​​യാ​​​യ​​​ ​​​അ​​​ഞ്ചാ​​​മ​​​ത്തെ​​​ ​​​അ​​​റ്റ്‌​​​ലാ​​​ൻ​​​ഡി​​​ക് ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി​​​രു​​​ന്നു​​​ ​​​ഇ​​​ത്.​​​ ​​​മ​​​ണി​​​ക്കൂ​​​റി​​​ൽ​​​ 135​​​ ​​​മൈ​​​ൽ​​​ ​​​വേ​​​ഗ​​​ത​​​യി​​​ൽ​​​ ​​​വീ​​​ശി​​​യ​​​ടി​​​ച്ച് ​​​കാ​​​റ്റ​​​ഗ​​​റി​​​ 4​​​ ​​​ആ​​​യി​​​ട്ടാ​​​ണ് ​​​ഗ്രേ​​​റ്റ് ​​​ഗാ​​​ൽ​​​വെ​​​സ്റ്റ​​​ൺ​​​ ​​​ക​​​ര​​​യി​​​ലേ​​​ക്ക് ​​​വീ​​​ശി​​​യ​​​ത്.​​​ ​​​ഏ​​​ക​​​ദേ​​​ശം​​​ 7,000​​​ ​​​കെ​​​ട്ടി​​​ട​​​ങ്ങ​​​ളാ​​​ണ് ​​​ഗാ​​​ൽ​​​വെ​​​സ്റ്റ​​​ൺ​​​ ​​​ത​​​ക​​​ർ​​​ത്ത​​​ത്.​​​ ​​​ഇ​​​തി​​​ൽ​​​ 3,636​​​ ​​​എ​​​ണ്ണം​​​ ​​​വീ​​​ടു​​​ക​​​ളാ​​​യി​​​രു​​​ന്നു.​​​ 10,000​​​ത്തി​​​ലേ​​​റെ​​​ ​​​മ​​​നു​​​ഷ്യ​​​ർ​​​ക്ക് ​​​വാ​​​സ​​​സ്ഥ​​​ലം​​​ ​​​ന​​​ഷ്ട​​​മാ​​​യി.​​​ 6,000​​​ ​​​മു​​​ത​​​ൽ​​​ 12,000​​​ത്തോ​​​ളം​​​ ​​​പേ​​​ർ​​​ക്ക് ​​​ജീ​​​വ​​​ൻ​​​ ​​​ന​​​ഷ്ട​​​മാ​​​യെ​​​ന്നാ​​​ണ് ​​​ക​​​രു​​​തു​​​ന്ന​​​ത്.

​​​ 1935​​​ ​​​-​​​ ​​​ലേ​​​ബ​​​ർ​​​ ​​​ഡേ​​​ ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റ്
'​​​ ​​​ത്രീ​​​ ​​​"​​​ ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ​​​എ​​​ന്ന​​​ ​​​പേ​​​രി​​​ലും​​​ ​​​അ​​​റി​​​യ​​​പ്പെ​​​ടു​​​ന്നു.​​​ ​​​ക​​​ര​​​യി​​​ലേ​​​ക്ക് ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​മ​​​ർ​​​ദ്ദം​​​ ​​​ചെ​​​ലു​​​ത്തി​​​ ​​​വീ​​​ശി​​​യ​​​ ​​​അ​​​റ്റ്‌​​​ലാ​​​ൻ​​​ഡി​​​ക് ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റ്.​​​ ​​​മ​​​ണി​​​ക്കൂ​​​റി​​​ൽ​​​ 185​​​ ​​​മൈ​​​ൽ​​​ ​​​വേ​​​ഗ​​​ത​​​യി​​​ൽ​​​ ​​​കാ​​​റ്റ​​​ഗ​​​റി​​​ 5​​​ ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി​​​ ​​​ഫ്ലോ​​​റി​​​ഡ​​​യി​​​ലേ​​​ക്കാ​​​ണ് ​​​വീ​​​ശി​​​യ​​​ടി​​​ച്ച​​​ത്.​​​ ​​​അ​​​തി​​​ശ​​​ക്ത​​​മാ​​​യ​​​ ​​​കാ​​​റ്റി​​​ൽ​​​ ​​​കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ ​​​ത​​​ക​​​രു​​​ക​​​യും​​​ ​​​മ​​​ര​​​ങ്ങ​​​ൾ​​​ ​​​ക​​​ട​​​പു​​​ഴ​​​കി​​​ ​​​വീ​​​ഴു​​​ക​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​ഫ്ലോ​​​റി​​​ഡ​​​ ​​​ഈ​​​സ്റ്റ് ​​​കോ​​​സ്റ്റ് ​​​റെ​​​യി​​​ൽ​​​വേ​​​യു​​​ടെ​​​ ​​​ഒ​​​രു​​​ ​​​ഭാ​​​ഗം​​​ ​​​ത​​​ക​​​ർ​​​ന്നു.​​​ ​​​ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ​​​പു​​​റ​​​പ്പെ​​​ട്ട​​​ ​​​ഒ​​​രു​​​ ​​​ട്രെ​​​യി​​​ൻ​​​ ​​​പാ​​​ളം​​​ ​​​തെ​​​റ്റി​​​യി​​​രു​​​ന്നു.​​​ ​​​ഹൈ​​​വേ​​​ ​​​നി​​​ർ​​​മ്മാ​​​ണ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്ന​​​ 200​​​ ​​​ലേ​​​റെ​​​ ​​​സൈ​​​നി​​​ക​​​ർ​​​ ​​​കൊ​​​ല്ല​​​പ്പെ​​​ട്ടു.​​​ ​​​ആ​​​കെ​​​ 423​​​ ​​​പേ​​​ർ​​​ക്ക് ​​​ജീ​​​വ​​​ൻ​​​ ​​​ന​​​ഷ്ട​​​മാ​​​യെ​​​ന്ന് ​​​ക​​​രു​​​തു​​​ന്നു.

​​​ 1954​​​ ​​​-​​​ ​​​ഹേ​​​സ​​​ൽ​​​ ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റ്
യു.​​​എ​​​സി​​​ൽ​​​ ​​​ക​​​ന​​​ത്ത​​​ ​​​നാ​​​ശം​​​ ​​​വി​​​ത​​​യ്ക്കു​​​ക​​​ ​​​മാ​​​ത്ര​​​മ​​​ല്ല,​​​ ​​​ക​​​നേ​​​ഡി​​​യ​​​ൻ​​​ ​​​പ്ര​​​വി​​​ശ്യ​​​യാ​​​യ​​​ ​​​ഒ​​​ന്റേ​​​റി​​​യോ​​​യി​​​ൽ​​​ ​​​വീ​​​ശി​​​യ​​​ടി​​​ച്ച​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വി​​​നാ​​​ശ​​​കാ​​​രി​​​യാ​​​യ​​​ ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ​​​കൂ​​​ടി​​​യാ​​​ണ് ​​​ഹേ​​​സ​​​ൽ.​​​ ​​​ഹേ​​​സ​​​ൽ​​​ ​​​ആ​​​ദ്യ​​​മെ​​​ത്തി​​​യ​​​ത് ​​​ഹെ​​​യ്‌​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​വി​​​ടെ​​​ 469​​​ ​​​പേ​​​ർ​​​ ​​​മ​​​രി​​​ക്കു​​​ക​​​യും​​​ ​​​കോ​​​ക്കോ,​​​ ​​​കോ​​​ഫി​​​ ​​​കൃ​​​ഷി​​​ ​​​വ്യാ​​​പ​​​ക​​​മാ​​​യി​​​ ​​​ന​​​ശി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​പി​​​ന്നാ​​​ലെ​​​ ​​​വ​​​ട​​​ക്കോ​​​ട്ട് ​​​നീ​​​ങ്ങി​​​യ​​​ ​​​ഹേ​​​സ​​​ൽ​​​ ​​​യു.​​​എ​​​സി​​​ൽ​​​ 95​​​ ​​​പേ​​​രു​​​ടെ​​​ ​​​മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി.​​​ ​​​ക​​​നേ​​​ഡി​​​യ​​​ൻ​​​ ​​​അ​​​തി​​​ർ​​​ത്തി​​​ ​​​ക​​​ട​​​ന്ന​​​തോ​​​ടെ​​​ ​​​ഹേ​​​സ​​​ൽ​​​ ​​​അ​​​തീ​​​വ​​​ ​​​ഗു​​​രു​​​ത​​​ര​​​മാ​​​യി​​​ ​​​മാ​​​റി.​​​ 1954​​​ ​​​ഒ​​​ക്ടോ​​​ബ​​​ർ​​​ 15​​​ന് ​​​ഹേ​​​സ​​​ൽ​​​ ​​​ടൊ​​​റ​​​ന്റോ​​​യി​​​ലെ​​​ത്തി.​​​ ​​​ക​​​ന​​​ത്ത​​​ ​​​മ​​​ഴ​​​യി​​​ൽ​​​ ​​​ന​​​ദി​​​ക​​​ളും​​​ ​​​മ​​​റ്റും​​​ ​​​നി​​​റ​​​ഞ്ഞു​​​ക​​​വി​​​യു​​​ക​​​യും​​​ ​​​പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​വു​​​ക​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​കാ​​​ന​​​ഡ​​​യി​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​നൂ​​​റി​​​ലേ​​​റെ​​​ ​​​പേ​​​ർ​​​ക്ക് ​​​ജീ​​​വ​​​ൻ​​​ ​​​ന​​​ഷ്ട​​​മാ​​​യി​​​രു​​​ന്നു.

​​​ 2005​​​ ​​​-​​​ ​​​ക​​​ത്രീന
യു.​​​എ​​​സി​​​നെ​​​ ​​​വി​​​റ​​​പ്പി​​​ച്ച​​​ ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റ്.​​​ ​​​ന്യൂ​​​ഓ​​​ർ​​​ലി​​​യ​​​ൻ​​​സ് ​​​ന​​​ഗ​​​ര​​​ത്തി​​​ലെ​​​ ​​​ഗ​​​താ​​​ഗ​​​ത,​​​ ​​​വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ​​​ ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​ ​​​ഒ​​​ന്ന​​​ട​​​ങ്കം​​​ ​​​താ​​​റു​​​മാ​​​റാ​​​ക്കി.​​​ 2005​​​ ​​​ഓ​​​ഗ​​​സ്റ്റി​​​ൽ​​​ ​​​വീ​​​ശി​​​യ​​​ടി​​​ച്ച​​​ ​​​ക​​​ത്രീ​​​ന​​​ ​​​കാ​​​റ്റ​​​ഗ​​​റി​​​ 5​​​ൽ​​​ ​​​പെ​​​ടു​​​ന്ന​​​താ​​​യി​​​രു​​​ന്നു.​​​ ​​​പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ​​​പേ​​​ർ​​​ ​​​ഭ​​​ക്ഷ​​​ണ​​​വും​​​ ​​​വാ​​​സ​​​സ്ഥ​​​ല​​​വും​​​ ​​​വൈ​​​ദ്യ​​​ ​​​സ​​​ഹാ​​​യ​​​വു​​​മി​​​ല്ലാ​​​തെ​​​ ​​​ദു​​​രി​​​ത​​​ത്തി​​​ലാ​​​യി.​​​ ​​​ഏ​​​ക​​​ദേ​​​ശം​​​ 125​​​ ​​​ബി​​​ല്യ​​​ൺ​​​ ​​​ഡോ​​​ള​​​റി​​​ന്റെ​​​ ​​​നാ​​​ശ​​​ന​​​ഷ്ട​​​മാ​​​ണ് ​​​ക​​​ത്രീ​​​ന​​​ ​​​വ​​​രു​​​ത്തി​​​വ​​​ച്ച​​​ത്.​​​ ​​​ആ​​​കെ​​​ 1,836​​​ ​​​പേ​​​ർ​​​ ​​​ക​​​ത്രീ​​​ന​​​ ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​മ​​​രി​​​ച്ചെ​​​ന്നാ​​​ണ് ​​​ക​​​ണ​​​ക്ക്.

​​​ 2012​​​ ​​​സാ​​​ന്റി
മ​​​ഴ​​​യും​​​ ​​​ശ​​​ക്ത​​​മാ​​​യ​​​ ​​​കാ​​​റ്റും​​​ ​​​മാ​​​ത്ര​​​മ​​​ല്ല,​​​ ​​​മ​​​ഞ്ഞ് ​​​വീ​​​ഴ്ച​​​യ്ക്കും​​​ ​​​സൂ​​​പ്പ​​​ർ​​​സ്റ്റോം​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​ ​​​സാ​​​ന്റി​​​ ​​​കാ​​​ര​​​ണ​​​മാ​​​യി.​​​ 2012​​​ ​​​ഒ​​​ക്ടോ​​​ബ​​​ർ​​​ ​​​അ​​​വ​​​സാ​​​നം​​​ ​​​എ​​​ത്തി​​​യ​​​ ​​​സാ​​​ന്റി​​​ ​​​ന്യൂ​​​യോ​​​ർ​​​ക്കി​​​ലും​​​ ​​​ന്യൂ​​​ജേ​​​ഴ്സി​​​യി​​​ലു​​​മാ​​​ണ് ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി​​​യ​​​ത്.​​​ ​​​തെ​​​രു​​​വു​​​ക​​​ളും​​​ ​​​സ​​​ബ്‌​​​വേ​​​ ​​​ട​​​ണ​​​ലു​​​ക​​​ളും​​​ ​​​വെ​​​ള്ള​​​ത്തി​​​ൽ​​​ ​​​മു​​​ങ്ങി.​​​ ​​​മി​​​ക്ക​​​യി​​​ട​​​ത്തും​​​ ​​​വൈ​​​ദ്യു​​​ത​​​ ​​​ബ​​​ന്ധം​​​ ​​​നി​​​ശ്ച​​​ല​​​മാ​​​യി.​​​ 24​​​ ​​​യു.​​​എ​​​സ് ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​യും​​​ ​​​എ​​​ട്ട് ​​​രാ​​​ജ്യ​​​ങ്ങ​​​ളെ​​​യു​​​മാ​​​ണ് ​​​സാ​​​ന്റി​​​ ​​​ബാ​​​ധി​​​ച്ച​​​ത്.​​​ ​​​യു.​​​എ​​​സി​​​ൽ​​​ 233​​​ ​​​പേ​​​രാ​​​ണ് ​​​മ​​​രി​​​ച്ച​​​ത്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.