ബ്യൂണസ് അയേഴ്സ്: ഖത്തർ ലോകകപ്പിലെ അർജന്റീന ജേഴ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിന സമ്മാനമായി കയ്യൊപ്പിട്ടയച്ച് ലയണൽ മെസി. ഈ മാസം 17നാണ് മോദിയുടെ ജന്മദിനം. ഈ വർഷം നവംബറിൽ അർജന്റീന ടീമിനൊപ്പം സൗഹൃദമത്സരത്തിനായി മെസി കേരളത്തിലെത്തുന്നുണ്ട്. ഡിസംബറിൽ സ്വകാര്യസന്ദർശനത്തിനായി കൊൽക്കത്ത, മുംബയ്, ഡൽഹി എന്നിവിടങ്ങളിലും മെസി എത്തും. ഈ വരവിൽ മെസി മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
പ്രത്യേക പ്രദർശനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിന്റെ ഭാഗമായി ഡൽഹി നിയമസഭയിൽ 'നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയൂ' എന്ന പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ ജീവിതയാത്ര അനാവരണം ചെയ്യുന്ന പ്രദർശനം 17 മുതൽ ഒക്ടോബർ രണ്ട് വരെ പൊതുജനങ്ങൾക്ക് കാണാം. പുതിയ ഇന്ത്യയുടെ കഥയിൽ നിന്ന് ഒഴിവാക്കാനാകാത്ത ഒരു നേതാവിന്റെ ജീവിതം പ്രദർനത്തിലൂടെ അടുത്തറിയാമെന്ന് ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്ത പറഞ്ഞു. എളിയ തുടക്കത്തിൽ നിന്ന് ഉന്നത പദവികളിലേക്കുള്ള നരേന്ദ്ര മോദിയുടെ യാത്ര,സമർപ്പണവും ജനവിശ്വാസവും അടിസ്ഥാനമാക്കിയ ഇന്ത്യൻ ജനാധിപത്യത്തിന്റെ സത്തയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളെ പ്രദർശനം കാണാൻ പ്രേരിപ്പിക്കണമെന്ന് ഗുപ്ത എം.എൽ.എമാരോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |