വിഴിഞ്ഞം: യുവതിയേയും മകനെയും ആക്രമിച്ച കേസിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. പയറ്റുവിള കുഴിയൻ വിള ഹൗസിംഗ് കോളനിയിൽ മഹേഷ് (25) ആണ് പിടിയിലായത്. യുവതിയെ ആക്രമിച്ചെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ യുവതിയുടെ മകനെ മഹേഷ് ഹെൽമെറ്റ്കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി ക്രിമിനൽ, ലഹരി കച്ചവടം തുടങ്ങിയ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. വിഴിഞ്ഞം എസ്.ഐ പ്രശാന്ത്, സി.പി.ഒ മാരായ അരുൺ പി. മണി,രാമു,പ്രകാശ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |