തിരുവനന്തപുരം: 2023സെപ്തംബർ 22ന് 'കേരളകൗമുദി" പ്രസിദ്ധീകരിച്ച 'ആ ഭരണനേട്ടം കൈവിട്ടുപോയി, പി.എസ്.സി നിയമനം താഴേക്ക്" എന്ന റിപ്പോർട്ട് പി.സി. വിഷ്‌ണുനാഥ് നിയമസഭയിൽ ഉയർത്തിക്കാട്ടി. തൊഴിലില്ലായ്മയിൽ കേരളം രാജ്യത്ത് രണ്ടാമതാണ്. എന്നിട്ടും കൂടുൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനും നിയമനം നടത്തുന്നതിനും സർക്കാർ ശ്രമിക്കുന്നില്ലെന്ന വിഷയം ഉന്നയിച്ച് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനിടെയാണിത്. പി.എസ്.സി പാർട്ടി സർവീസ് കമ്മിഷനായി മാറി. വിരമിച്ചവരെ ലക്ഷങ്ങൾ നൽകി പുനർനിയമിക്കുന്നു. കഴിഞ്ഞവർഷം 4455കോടി രൂപ വിദ്യാഭ്യാസ വായ്പയെടുത്ത് യുവാക്കൾ കേരളം വിട്ടു. ഏഴിലൊരു മലയാളി കേരളത്തിന് പുറത്താണ്. സി.പി.ഒ റാങ്ക്‌ലിസ്റ്റിൽ ഒന്നാംറാങ്ക് കിട്ടിയയാൾക്ക് 7മാസമായിട്ടും നിയമനമില്ല. 15,000തസ്തിക സൃഷ്ടിക്കണമെന്ന ഡി.ജി.പിയുടെ ആവശ്യം ധനവകുപ്പ് തള്ളിയെന്നും വിഷ്ണുനാഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |