തിരുവനന്തപുരം: ഈറ്റ ഉത്പന്നങ്ങളുടെ ജി.എസ്.ടി ഒഴിവാക്കണമെന്ന ആവശ്യം ജി.എസ്.ടി കൗൺസിലിന്റെ ശ്രദ്ധയിൽപെടുത്താൻ ജി.എസ്.ടി കമ്മിഷണറോട് നിർദ്ദേശിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. തൊഴിലാളികൾക്ക് പത്തനംതിട്ട വനംഡിവിഷനിൽ നിന്ന് ഈറ്റ ലഭ്യമാക്കും. ആഴ്ചയിൽ 20ടൺ ഈറ്റ വെട്ടാനാണ് അനുമതി. തൊഴിലാളികൾക്ക് ഇൻസെന്റീവ് നൽകുന്നതിനായി 45 ലക്ഷം അനുവദിച്ചെന്നും ജി.സ്റ്റീഫന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |